വ​യോ​ധി​ക​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യി
Friday, July 1, 2022 10:48 PM IST
പാ​രി​പ്പ​ള്ളി : വ​യോ​ധി​ക​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യി. കി​ഴ​ക്ക​നേ​ല എ​ള്ളു​വി​ള വി​പ​ഞ്ചി​ക (താ​ഴ്ത്ത് വീ​ട് ) യി​ൽ മു​ര​ളീ​ധ​ര​ൻ പി​ള്ള ( 63 )യെ ​യാ​ണ് കാ​ണാ​താ​യ​താ​യി പ​രാ​തി ന​ൽ​കി​യ​ത്.
ക​ഴി​ഞ്ഞ 25-ന് ​ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്ക് ശേ​ഷ​മാ​ണ് വീ​ട്ടി​ൽ നി​ന്നും ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യ​ത്. മു​ര​ളീ​ധ​ര​ൻ പി​ള്ള​യും ഭാ​ര്യ രാ​ജേ​ശ്വ​രി​യും കൂ​ടി അ​ന്നേ ദി​വ​സം രാ​വി​ലെ പൂ​ത​ക്കു​ള​ത്തു​ള്ള ഒ​രു ബ​ന്ധു​ഗൃ​ഹ​ത്തി​ൽ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ഭാ​ര്യ​യെ മ​ര​ണ വീ​ട്ടി​ൽ നി​ർ​ത്തി വ​ള​ർ​ത്ത് മൃ​ഗ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കാ​നും പു​തി​യ​താ​യി പ​ണി​ക​ഴി​പ്പി​ക്കു​ന്ന വീ​ട്ടി​ലെ കാ​ര്യ​ങ്ങ​ൾ നോ​ക്കു​ന്ന​തി​നും വേ​ണ്ടി ഉ​ച്ച​യ്ക്ക് മ​ട​ങ്ങി വ​ന്നി​രു​ന്നു.
ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​വു​മ്പോ​ൾ രാ​വി​ലെ ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ളും മൊ​ബൈ​ൽ​ഫോ​ണും ക​ണ്ണ​ട​യും ചെ​രു​പ്പു​ക​ളും പ​ണ​വും വീ​ട്ടി​ൽ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. വീ​ട് പു​റ​ത്തു നി​ന്നും പൂ​ട്ടി​യ സ്ഥി​തി​യി​ലാ​യി​രു​ന്നു.
തെ​ര​ച്ചി​ലി​നാ​യി ഡോ​ഗ് സ്ക്വാ​ഡ് എ​ത്തി​യെ​ങ്കി​ലും തൊ​ട്ട​ടു​ത്ത റ​ബ​ർ തോ​ട്ട​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി മ​ട​ങ്ങി. പാ​രി​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്നു. എ​ന്തെ ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ തൊ​ട്ട​ടു​ത്ത പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ 9746372199 എ​ന്ന ന​മ്പ​രി​ലോ ബ​ന്ധ​പ്പെ​ട​ണം.