കിഴക്കേക്കര സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ വാ​യ​നാ പ​ക്ഷാ​ച​ര​ണം
Saturday, July 2, 2022 11:59 PM IST
കൊ​ട്ടാ​ര​ക്ക​ര : കി​ഴ​ക്കേ​ക്ക​ര സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വാ​യ​നാ പ​ക്ഷാ​ച​ര​ണം വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തി​യ​ത് ശ്ര​ദ്ധേ​യ​മാ​യി.

സ​മാ​പ​ന​സ​മ്മേ​ള​നം സാ​ഹി​ത്യ​കാ​ര​ൻ ആ​വ​ണീ​ശ്വ​രം ജ​യ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പാ​ൾ ഫാ.​റോ​യി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ് മാ​സ്റ്റ​ർ റോ​യി .കെ ​ജോ​ർ​ജ് , ഫാ.​വി​ൽ​സ​ൻ ച​രു​വി​ള,ജ​സ്റ്റി​ൻ ഫി​ലി​പ്, ലി​ൻ​ഡ മ​റി​യം ബി​നു, ജി.​ഡി. ഗോ​പി​ക, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​മാ​രാ​യ കോ​ശി കെ.​ബാ​ബു, എ​സ്. അ​ല​ക്സാ​ണ്ട​ർ, അ​നീ​ഷ്.​കെ. ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.