ഹ​രി​ത​മി​ത്രം: ആ​ധു​നി​ക​വ​ല്‍​ക്ക​ര​ണ​ത്തി​ന്‍റെ പാ​ത​യി​ല്‍ ഹ​രി​ത ക​ര്‍​മ സേ​ന
Monday, July 4, 2022 11:18 PM IST
കൊല്ലം: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഹ​രി​ത ക​ര്‍​മ സേ​ന വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന പ്ലാ​സ്റ്റി​ക് ശേ​ഖ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശാ​സ്ത്രീ​യ​മാ​കു​ന്നു. ഹ​രി​ത​മി​ത്രം എ​ന്ന പേ​രി​ല്‍ ശു​ചി​ത്വ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്മാ​ര്‍​ട്ട് ഗാ​ര്‍​ബേ​ജ് മോ​ണി​റ്റ​റിം​ഗ് സി​സ്റ്റം അ​ഥ​വാ മൊ​ബൈ​ല്‍ അ​പ്ലി​ക്കേ​ഷ​ന്‍ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ജി​ല്ല​യി​ല്‍ 32 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു.
ഫീ​ല്‍​ഡ്ത​ല പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മോ​ണി​റ്റ​ര്‍ ചെ​യ്യു​ന്ന​തി​നു​ള്ള മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, മോ​ണി​റ്റ​റിം​ഗ് സെ​ന്‍ററു​ക​ള്‍​ക്കു​ള്ള ലാ​പ്‌​ടോ​പ്പ് തു​ട​ങ്ങി​യ​വ ല​ഭ്യ​മാ​ക്കി​ക്കൊ​ണ്ടാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​ധു​നി​ക​രി​ക്കു​ന്ന​ത്. ഹ​രി​ത ക​ര്‍​മ സേ​നാം​ഗം ഒ​രു വീ​ട്ടി​ല്‍ ചെ​ന്നാ​ല്‍ പ്ലാ​സ്റ്റി​ക് ശേ​ഖ​രി​ക്കു​ന്ന അ​ള​വ്,യൂ​സ​ര്‍ കീ​ എ​ന്നീ വി​വ​ര​ങ്ങ​ള്‍ മോ​ണി​റ്റ​റിം​ഗ് സെ​ന്‍റ​റി​ലൂ​ടെ ആ​പ്പ് വ​ഴി ല​ഭ്യ​മാ​ക്കും. ഹ​രി​ത ക​ര്‍​മ സേ​ന​യ്ക്ക് പ്ലാ​സ്റ്റി​ക് ന​ല്‍​കു​ന്ന വീ​ടു​ക​ളി​ലു​ള്ള അം​ഗ​ങ്ങ​ള്‍​ക്ക് ഈ ​മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്തു വി​വ​ര​ങ്ങ​ള്‍ അ​റി​യാം. ആ​ക്ഷേ​പ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ അ​റി​യി​ക്കാ​നു​ള്ള സം​വി​ധാ​ന​വും ആ​പ്ലി​ക്കേ​ഷ​നി​ലു​ണ്ട്. അ​പാ​ക​ത​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ഉ​ട​ന​ടി പ​രി​ഹ​രി​ക്കാ​നും ഇ​തു​വ​ഴി സാ​ധ്യ​മാ​കും.
ജി​ല്ല​യി​ല്‍ കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍, ക​രു​നാ​ഗ​പ്പ​ള്ളി, പു​ന​ലൂ​ര്‍, കൊ​ട്ടാ​ര​ക്ക​ര, പ​ര​വൂ​ര്‍ ന​ഗ​ര​സ​ഭ​ക​ളും അ​ല​യ​മ​ണ്‍, ചി​റ​ക്ക​ര, ഇ​ട​മു​ള​യ്ക്ക​ല്‍, ഇ​ള​മ്പ​ള്ളൂ​ര്‍, എ​ഴു​കോ​ണ്‍, ഇ​ട്ടി​വ, ക​ട​യ്ക്ക​ല്‍, ക​ല്ലു​വാ​തു​ക്ക​ല്‍, കു​ള​ക്ക​ട,മ​യ്യ​നാ​ട്, മൈ​നാ​ഗ​പ്പ​ള്ളി, നെ​ടു​മ്പ​ന, ഓ​ച്ചി​റ, പ​ന​യം, പെ​രി​നാ​ട്, പി​റ​വ​ന്തൂ​ര്‍, പൂ​ത​ക്കു​ളം, പൂ​യ​പ്പ​ള്ളി, ശാ​സ്താം​കോ​ട്ട, ശൂ​ര​നാ​ട് തെ​ക്ക്, ത​ഴ​വ, തേ​വ​ല​ക്ക​ര, തൃ​ക്കോ​വി​ല്‍​വ​ട്ടം, ഉ​മ്മ​ന്നൂ​ര്‍, വെ​ളി​യം വെ​ട്ടി​ക്ക​വ​ല ഏ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​മാ​ണ് ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ പ​ദ്ധ​തി​ക്കാ​യി സ​ജ്ജ​മാ​യി​ട്ടു​ള്ള​ത്.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​ദ്ദേ​ശ​സ്ഥാ​പ​ന ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഹ​രി​ത ക​ര്‍​മ സേ​നാം​ഗ​ങ്ങ​ള്‍, കു​ടും​ബ​ശ്രീ സി​ഡിഎ​സ് അം​ഗ​ങ്ങ​ള്‍, വ്യാ​പാ​രി വ്യ​വ​സാ​യ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി വി​വി​ധ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പൂ​ര്‍​ത്തി​യാ​യി വ​രി​ക​യാ​ണ്. ഇ​ന്ന് തേ​വ​ല​ക്ക​ര, ഇ​ട​മു​ള​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​രി​ശീ​ല​നം. ശു​ചി​ത്വ​മി​ഷ​ന്‍, കി​ല, കെ​ല്‍​ട്രോ​ണ്‍ എ​ന്നി​വ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ഹ​രി​ത​മി​ത്രം സ്മാ​ര്‍​ട്ട് പ​ദ്ധ​തി ന​ട​ത്തി​പ്പ്.