കെ​ല്‍​ട്രോ​ണി​ല്‍ മാ​ധ്യ​മ​പ​ഠ​നം; അപേക്ഷ ക്ഷണിച്ചു
Sunday, August 7, 2022 11:25 PM IST
കൊല്ലം: കെ​ല്‍​ട്രോ​ണ്‍ ന​ട​ത്തു​ന്ന ഒ​രു​വ​ര്‍​ഷ മാ​ധ്യ​മ​കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു. ടെ​ലി​വി​ഷ​ന്‍-​ഡി​ജി​റ്റ​ല്‍ വാ​ര്‍​ത്താ​ചാ​ന​ലു​ക​ളി​ല്‍ പ​ഠ​ന​സ​മ​യ​ത്ത് പ​രി​ശീ​ല​ന​വും പ്ലേ​സ്‌​മെ​ന്‍റ് സ​ഹാ​യ​വും ല​ഭി​ക്കും.
വാ​ര്‍​ത്താ അ​വ​ത​ര​ണം, പ്രോ​ഗ്രാം ആ​ങ്ക​റി​ങ്, മൊ​ബൈ​ല്‍ ജേ​ണ​ലി​സം (മോ​ജോ), വീ​ഡി​യോ എ​ഡി​റ്റിം​ഗ്, ക്യാ​മ​റ എ​ന്നി​വ​യി​ലും പ​രി​ശീ​ല​നം ല​ഭി​ക്കും. പ്രാ​യ​പ​രി​ധി 30 വ​യ​സ്. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ല്‍ ബി​രു​ദം നേ​ടി​യ​വ​ര്‍​ക്കും ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ര്‍​ക്കും തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ കെ​ല്‍​ട്രോ​ണ്‍ നോ​ളേ​ജ് സെ​ന്‍ററു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന തീ​യ​തി 10. വി​ശ​ദാം​ശ​ങ്ങ​ള്‍​ക്ക് : 9544958182.