വെ​ള​ള​നാ​തു​രു​ത്ത് പ​ത്മ​നാ​ഭ​ന്‍ ജെ​ട്ടി പാ​ല​ത്തി​നാ​യി ജ​ന​കീ​യ പ്ര​ക്ഷോ​ഭം
Wednesday, August 10, 2022 11:43 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ​യേ​യും ആ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്തി​നേ​യും ബ​ന്ധി​പ്പി​ക്കു​ന്ന പ​ത്മ​നാ​ഭ​ന്‍ ജെ​ട്ടി​യി​ല്‍ പാ​ലം വേ​ണ​മെ​ന്ന ത​ദ്ദേ​ശ​വാ​സി​ക​ളു​ടെ ്ള ആ​വ​ശ്യം ശ​ക്തം. ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും നി​ര​വ​ധി പേ​രാ​ണ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​കു​ന്ന​ത്. കാ​ട്ടി​ല്‍​മേ​ക്ക​തി​ല്‍ ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​നു​ള്ള എ​ളു​പ്പ​വ​ഴി​യും ഇ​തു​ത​ന്നെ​യാ​ണ്. വെ​ള്ള​നാ​തു​രു​ത്ത്, പൊ​ന്മ​ന പ്ര​ദേ​ശ​ത്ത് നി​ന്നും നൂ​റ് ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് ന​ഗ​ര​സ​ഭ​യി​ലെ വിവിധ വാ​ര്‍​ഡു​ക​ളി​ല്‍ താ​മ​സ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​ണി​യ്ക്ക​ര്‍ ക​ട​വി​ല്‍ നി​ന്നും വെ​ള്ള​നാ​തു​രു​ത്തി​ലേ​ക്കു​ള്ള റോ​ഡ് ക​ട​ലാ​ക്ര​മ​ണം മൂ​ലം ത​ക​ര്‍​ന്ന് കി​ട​ക്കു​ക​യാ​ണ്. ഈ ​പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​യാ​ല്‍ വ​ലി​യ യാ​ത്രാ​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​ര​മാ​കും.
ര​ണ്ട് വ​ര്‍​ഷം മു​മ്പ് പ​ത്ത് കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി ഇ​രു ക​ര​ക​ളി​ലും ഫ്ലക്സ് ​ബോ​ര്‍​ഡു​ക​ള്‍ ഉ​യ​രു​ക​യും നി​ര​വ​ധി ത​വ​ണ മ​ണ്ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ നാ​ളി​ത് വ​രെ​യാ​യി യാ​തൊ​രു​വി​ധ തു​ട​ര്‍ ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.
ഈ ​അ​വ​സ​ര​ത്തി​ല്‍ വി​വി​ധ സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക-​രാ​ഷ്ട്രീ​യ-​സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ​ര​സ​മി​തി രൂ​പീ​ക​രി​ച്ച് പ്ര​ക്ഷോ​ഭ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ്പ്രദേശവാസികൾ. സ​മ​ര​സ​മി​തി​യു​ടെ ആ​ലോ​ച​നാ​യോ​ഗ​ത്തി​ല്‍ വ​രു​ണ്‍ ആ​ല​പ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബോ​ബ​ന്‍ ജി ​നാ​ഥ്, ഓ​മ​ന​ദാ​സ്, സു​ഭാ​ഷ്ബോ​സ്, ബി ​മോ​ഹ​ന്‍​ദാ​സ്, പ​ത്മ​ലാ​ല്‍, ശ്യാം​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.