യുദ്ധവിരുദ്ധറാലിലും പ്രതിജ്ഞയും
Thursday, August 11, 2022 11:35 PM IST
കൊ​ട്ടാ​ര​ക്ക​ര : ഹി​രോ​ഷി​മ നാ​ഗ​സാ​ക്കി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​ട്ട​റ ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് സ്കൂ​ളി​ൽ എ​സ്പി​സി, എ​ൻ എ​സ് എ​സ്, സ്കൗ​ട്ട് ആ​ന്‍റ് ഗൈ​ഡ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​ദ്ധ​വി​രു​ദ്ധ റാ​ലി​യും പ്ര​തി​ജ്ഞ​യും ന​ട​ത്തി.

ഹെ​ഡ്മി​സ്ട്ര​സ് സൂ​സ​മ്മ റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. തു​ട​ർ​ന്ന് പി ടി എ ​പ്ര​സി​ഡ​ന്‍റ് സ​ജി​ത്ത്കു​മാ​റി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ ശ്രീ​ദേ​വി, വി​എ​ച്ച്എ​സ് സി ​പ്രി​ൻ സി​പ്പ​ൽ ര​ശ്മി നാ​യ​ർ , ഹെ​ഡ്മി​സ്ട്ര​സ് സൂ​സ​മ്മ കെ.​ഐ,കു​ട​വ​ട്ടൂ​ർ വി​ശ്വം, ആ​ശ്ര​യ പ്ര​സി​ഡ​ന്‍റ് ശാ​ന്ത​ശി​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​തു​ട​ർ​ന്ന് അ​നാ​ഥ​ര​ഹി​ത ഭാ​ര​തം എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ക​ല​യ​പു​രം ആ​ശ്ര​യ​യു​ടെ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ നാ​ട​കം ന​ട​ത്തി.

എ​സ് പി ​സി കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​രാ​യ ശാ​ന്ത​കു​മാ​ർ ,ദി​വ്യ , പി ​ടിഎ ​എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം അ​ജ​യ​കു​മാ​ർ, എ​ൻ എ​സ് എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ റോ​ജി അ​ധ്യാ​പ​ക​രാ​യ ശ​ശി​കു​മാ​ർ, മ​നു തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി