ആ​യി​ര​വി​ല്ലി​പ്പാ​റ സം​ര​ക്ഷി​ക്കാ​ൻ മ​നു​ഷ്യ ച​ങ്ങ​ല
Sunday, August 14, 2022 11:15 PM IST
ചെ​റി​യ വെ​ളി​ന​ല്ലൂ​ർ: ജൈ​വ വൈ​വി​ധ്യം നി​റ​ഞ്ഞ പ്ര​കൃ​തി മ​നോ​ഹ​ര​മാ​യ ചെ​റി​യ വെ​ളി​ന​ല്ലൂ​ർ ആ​യി​ര​വി​ല്ലി പാ​റ​യു​ടെ ഖ​ന​ന​ത്തി​ന് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദേശാ​നു​സ​ര​ണം ജി​ല്ലാ ക​ള​ക്ട​ർ ന​ൽ​കി​യി​ട്ടു​ള്ള എ​ൻഒ​സി റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​യി​ര​വി​ല്ലി​പ്പാ​റ​യു​ടെ അ​ടി​വാ​ര​ത്തി​ൽ ആ​യൂ​ർ- ഇ​ത്തി​ക്ക​ര റോ​ഡി​ൽ ആ​യി​ര​ങ്ങ​ളെ അണിനിരത്തി മ​നു​ഷ്യ ച​ങ്ങ​ല സംഘടിപ്പിച്ചു.

ചെ​റി​യ വെ​ളി​ന​ല്ലൂ​ർ ആ​യി​ര​വി​ല്ലി ക്ഷേ​ത്ര പ്ര​തി​ഷ്ഠ​യു​ടെ മൂ​ല​സ്ഥാ​നം കു​ടി​കൊ​ള്ളു​ന്ന പ്ര​ദേ​ശ​മാ​ണ് ആ​യി​ര​വി​ല്ലി പാ​റ. ആ​യി​ര​വി​ല്ലി പാ​റ​യു​ടെ സ​മീ​പ​ത്തെ വ​ലി​യ നാ​ല് പാ​റ​ക​ൾ ക്വാ​റി മു​ത​ലാ​ളി​മാ​ർ പൊ​ട്ടി​ച്ചു ക​ഴി​ഞ്ഞു. മൂ​ന്ന് പ​തി​റ്റാ​ണ്ടാ​യി ഈ ​പ്ര​ദേ​ശ​ത്ത് തു​ട​ർ​ന്ന് വ​രു​ന്ന പാ​റ​ഖ​ന​നം മൂ​ലം വ​ലി​യ പാ​രി​സ്ഥി​തി​ക ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളാ​ണ് ഈ ​പ്ര​ദേ​ശ​ത്ത് വ​രു​ത്തിവെ​ച്ചി​ട്ടു​ള്ള​ത്.

സ​ത്യാ​ഗ്ര​ഹ സ​മ​ര കേ​ന്ദ്ര​ത്തി​ൽ ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ പ്ര​തി​ജ്ഞ വാ​ച​കം ചൊ​ല്ലി കൊ​ടു​ത്തു. തു​ട​ർ​ന്നു സ​ത്യാ​ഗ്ര​ഹ സ​മ​ര പ​ന്ത​ലി​ൽ ചേ​ർ​ന്ന പൊ​തു സ​മ്മേ​ള​നം ജി.​എ​സ്.​ജ​യ​ലാ​ൽ എം എൽഎ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പഞ്ചായത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സാം ​കെ. ഡാ​നി​യേ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സിപി​എം നേ​താ​വ് ഡി. രാ​ജ​പ്പ​ൻ നാ​യ​ർ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം. ന​സീ​ർ, ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ആ​ർ രാ​ധാ​കൃ​ഷ്ണ​ൻ, മു​സ്ലീം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡന്‍റ് അ​ൻ​സാ​റു​ദീ​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. ഷൈ​ൻ​കു​മാ​ർ, സ​മ​ര​സ​മി​തി സെ​ക്ര​ട്ട​റി ബൈ​ജു, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സ​മി​തി​യം​ഗ​ങ്ങ​ൾ, മ​ത​സാ​മു​ദാ​യി​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ, സാം​സ്കാ​രി​ക നാ​യ​ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ള​മാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ളി​യോ​ട് ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.