കുണ്ടുമണിൽ പ്ര​തി​ഭ സം​ഗ​മം ന​ട​ത്തി
Sunday, August 14, 2022 11:18 PM IST
കൊല്ലം: യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​ടു​മ്പ​ന 11, ആ​ദി​ച്ച​ന​ല്ലൂ​ർ 6 വാ​ർ​ഡ് ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി,പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​രു​ടെ പ്ര​തി​ഭ സം​ഗ​മം ന​ട​ത്തി. കു​ണ്ടു​മ​ൺ ജം​ഗ്ഷ​നി​ൽ വ​ച്ച് ന​ട​ത്തി​യ പ​രി​പാ​ടി യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ കു​ള​പ്പാ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.​സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു.
രാ​ജ്യം 75 സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ക്കു​മ്പോ​ൾ 74 സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ മാ​ത്രം ദേ​ശീ​യ പ​താ​ക പാ​ർ​ട്ടി ഓ​ഫീ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ഉ​യ​ർ​ത്തി​യ സി​പി​എം ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ട​തു​പ​ക്ഷ സം​ഘ​ട​ന​ക​ൾ ക​ഴി​ഞ്ഞ 74 വ​ർ​ഷ​ക്കാ​ല​ത്തെ സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്താ​ത്ത​തി​ന്‍റെ ഉ​ത്ത​രം പ​റ​യു​വാ​ൻ ത​യ്യാ​റാ​വ​ണം. കേ​ന്ദ്ര-​സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റുക​ൾ സ്വാ​ത​ന്ത്ര്യ ദി​ന​ത്തെ പോ​ലും വ​ള​ച്ചൊ​ടി​ക്കു​വാ​ൻ ത​യ്യാ​റാ​യി മു​ന്നോ​ട്ടു പോ​കു​ക​യാ​ണ്. ഓ​ഗ​സ്റ്റ് 13ന് ​പ​താ​ക ഉ​യ​ർ​ത്ത​ണം എ​ന്നു​ള്ള നി​ർ​ദേശം ന​ൽ​കി ഓ​ഗ​സ്റ്റ് 15 ന്‍റെ ​പ്ര​സ​ക്തി കു​റ​യ്ക്കു​വാ​നാ​ണ് ന​രേ​ന്ദ്ര​മോ​ദി ഗ​വ​ൺ​മെ​ന്‍റ് ശ്ര​മി​ക്കു​ന്ന​തെ​ന്നും, ഫൈ​സ​ൽ കു​ള​പ്പാ​ടം പ​റ​ഞ്ഞു.