വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു
Monday, August 15, 2022 1:42 AM IST
കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്
ച​വ​റ: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു. വ​ട​ക്കും​ത​ല ചാ​മ്പ​ക്ക​ട​വ് ചു​മ​ട് താ​ങ്ങി മു​ക്കി​നു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ​ക്ക് ര​ണ്ടി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വ​ട​ക്കും​ത​ല കൊ​ച്ചു​വീ​ട്ടി​ല്‍ തെ​ക്ക​തി​ല്‍ ശി​വ​ന്‍​കു​ട്ടി​യു​ടെ​യും സി​ന്ധു​വി​ന്‍റെ​യും മ​ക​ള്‍ അ​ഖി​ലാ ശി​വ​നാ​ണ് (14) മ​രി​ച്ച​ത്.

സ​ഹോ​ദ​ര​നൊ​പ്പം ബൈ​ക്കി​ല്‍ അ​മ്മ​യു​ടെ വീ​ട്ടി​ല്‍ പോ​യി തി​രി​ച്ച് വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ട​യി​ല്‍ കാ​റും ബൈ​ക്കും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ക്കു​കാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി അ​ഖി​ല​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ങ്കി​ലും മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. വ​ട​ക്കും​ത​ല എ​സ്‌​വി​പി​എം​എ​ച്ച്എ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​ഖി​ല. സ​ഹോ​ദ​ര​ങ്ങ​ള്‍ അ​ഖി​ല്‍, ആ​തി​രാ ശി​വ​ന്‍.