ക​ര്‍​ഷ​ക​രു​ടെ ക്ഷേ​മ​വും ഉ​ന്ന​മ​ന​വു​മാ​ണ് ല​ക്ഷ്യം: മ​ന്ത്രി കെ.​എ​ന്‍ ബാ​ല​ഗോ​പാ​ല്‍
Thursday, August 18, 2022 11:04 PM IST
കൊല്ലം : ക​ര്‍​ഷ​ക​രു​ടെ ക്ഷേ​മ​വും ഉ​ന്ന​മ​ന​വും ഉ​റ​പ്പാ​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി കെ.​എ​ന്‍ ബാ​ല​ഗോ​പാ​ല്‍. കാ​ര്‍​ഷി​ക വി​ക​സ​ന ക​ര്‍​ഷ​ക ക്ഷേ​മ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കൊ​ട്ടാ​ര​ക്ക​ര, മൈ​ലം, കു​ള​ക്ക​ട, ഉ​മ്മ​ന്നൂ​ര്‍, വെ​ളി​യം, ക​രീ​പ്ര, എ​ഴു​കോ​ണ്‍, നെ​ടു​വ​ത്തൂ​ര്‍, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ക​ര്‍​ഷ​ക ദി​നാ​ച​ര​ണ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്രസംഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കാ​ര്‍​ഷി​ക സം​സ്‌​കാ​രം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍ കൈ​ക്കൊ​ള്ളും. ഭ​ക്ഷ്യ-​കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ സ്വ​യം​പ​ര്യാ​പ്ത കൈ​വ​രി​ക്കു​ന്ന​തി​നാ​യി പ്രാ​യ​ഭേ​ദ​മ​ന്യേ ഏ​വ​രും കൃ​ഷി​യി​ലേ​ക്ക് ഇ​റ​ങ്ങ​ണം. ക​ര്‍​ഷ​ക​ര്‍​ക്കും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന പ്ര​ദ​മാ​കു​ന്ന വി​ധ​ത്തി​ല്‍ കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളി​ല്‍ നി​ന്ന് മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ ത​യാ​റാ​ക്കി അ​വ​യ്ക്ക് വി​പ​ണി ഉ​റ​പ്പാ​ക്കും.

വി​ഷാം​ശ​മി​ല്ലാ​ത്ത സു​ഭി​ക്ഷ​വും സു​ര​ക്ഷി​ത​വു​മാ​യ കാ​ര്‍​ഷി​ക ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ ത​യാ​റാ​ക്കു​ന്ന​തി​ലൂ​ടെ ഓ​രോ കു​ടും​ബ​ങ്ങ​ളി​ലും സാ​മ്പ​ത്തി​ക ഭ​ദ്ര​ത ഉ​റ​പ്പാ​ക്കാ​ന്‍ ക​ഴി​യും. കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി വി​വി​ധ ജ​ന​കീ​യ പ​ദ്ധ​തി​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ച​ട​ങ്ങി​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും ന​ഗ​ര​സ​ഭ​യി​ലേ​യും മി​ക​ച്ച ക​ര്‍​ഷ​ക​രെ മ​ന്ത്രി ആ​ദ​രി​ച്ചു.

കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ എ. ​ഷാ​ജു, വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുു​മാ​രാ​യ ബി​ന്ദു ജി.​നാ​ഥ്, പി.​റ്റി. ഇ​ന്ദു​കു​മാ​ര്‍, അ​മ്പി​ളി ശി​വ​ന്‍, ബി​നോ​ജ്, പ്ര​ശോ​ഭ,സ​ത്യ​ഭാ​മ,ര​തീ​ഷ് കി​ളി​ത്ത​ട്ടി​ല്‍, ബ്ലോ​ക്ക്-​ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, കു​ടും​ബ​ശ്രീ തൊ​ഴി​ലു​റ​പ്പ്,ഹ​രി​ത ക​ര്‍​മസേ​ന അം​ഗ​ങ്ങ​ള്‍ ക​ര്‍​ഷ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.