പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ഇ​ന്നുമു​ത​ല്‍
Sunday, April 21, 2019 10:48 PM IST
കൊല്ലം: ലോ​ക്‌​സ​ഭാ തിെര​ഞ്ഞെ​ടു​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ന്ന പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ഇ​ന്ന് ന​ട​ത്തും. ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ളു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ല്‍ രാ​വി​ലെ എ​ട്ടു മു​ത​ലാ​ണ് വി​ത​ര​ണം. വിവി പാ​റ്റ്, ഇ​വി​എം, ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റ് എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന 1947 എ​ണ്ണ​മാ​ണ് എ​ല്ലാ​യി​ട​ത്തു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
ക​രു​നാ​ഗ​പ്പ​ള്ളി - ക​രു​നാ​ഗ​പ്പ​ള്ളി സ​ര്‍​ക്കാ​ര്‍ യു​പി സ്‌​കൂ​ള്‍, ച​വ​റ - ക​രു​നാ​ഗ​പ്പ​ള്ളി ശ്രീ ​വി​ദ്യാ​ധി​രാ​ജ കോ​ളേ​ജ് ഓ​ഫ് ആ​ര്‍​ട്‌​സ് ആ​ന്‍റ് സ​യ​ന്‍​സ്, കു​ന്ന​ത്തൂ​ര്‍ - ശാ​സ്താം​കോ​ട്ട ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്‌​കൂ​ള്‍, കൊ​ട്ടാ​ര​ക്ക​ര, ച​ട​യ​മം​ഗ​ലം മ​ണ്ഡ​ല​ങ്ങ​ളു​ടേ​ത് കി​ഴ​ക്കേ​ക്ക​ര സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ള്‍, പ​ത്ത​നാ​പു​രം - പ​ത്ത​നാ​പു​രം സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് സ്‌​കൂ​ള്‍, പു​ന​ലൂ​ര്‍ - പു​ന​ലൂ​ര്‍ ഗ​വ​ണ്‍​മെന്‍റ് ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്‌​കൂ​ള്‍, കു​ണ്ട​റ, ഇ​ര​വി​പു​രം, ചാ​ത്ത​ന്നൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളു​ടേ​ത് - കൊ​ല്ലം ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ല്‍ ബോ​യ്‌​സ് ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്‌​കൂ​ള്‍, കൊ​ല്ലം - കൊ​ല്ലം സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്‌​കൂ​ള്‍ എ​ന്നി​ങ്ങ​നെ​യാ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​ത്തി​ന് ശേ​ഷം പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ റൂ​ട്ട് ഓ​ഫീ​സ​ര്‍​മാ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​കും ഇ​ല​ക്ഷ​ന്‍ വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​ത്യേ​ക വാ​ഹ​ന​ത്തി​ല്‍ അ​ത​ത് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ല്‍ എ​ത്തി​ക്കു​ക. പോ​ളിം​ഗ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും കൃ​ത്യ​സ​മ​യ​ത്ത് അ​ത​ത് വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ജി​ല്ലാ ഇ​ല​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.എ​സ്.കാ​ര്‍​ത്തി​ക​യേ​ന്‍ അ​റി​യി​ച്ചു.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​വ​ധി

കൊല്ലം: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ഇ​ല​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി. പോ​ളിം​ഗ് വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ല​യി​ലെ മ​റ്റ് സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.