ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത
Monday, April 22, 2019 11:12 PM IST
കൊല്ലം: ജി​ല്ല​യി​ലെ ഒ​റ്റ​പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ടി​യോ​ടും മി​ന്ന​ലോ​ടും കൂ​ടി​യ മ​ഴ​യ്ക്കും കാ​റ്റി​നും (കാ​റ്റി​ന്‍റെ വേ​ഗ​ത മ​ണി​ക്കൂ​റി​ല്‍ 40-50 കി​ലോ​മീ​റ്റ​ര്‍) സാ​ധ്യ​ത​യു​ണ്ടെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ കള​ക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

വേ​ന​ല്‍ മ​ഴ​യോ​ട​നു​ബ​ന്ധി​ച്ച് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ല്‍ രാ​ത്രി എ​ട്ടു വ​രെ​യു​ള്ള സ​മ​യ​ത്ത് ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലു​ണ്ടാ​കാ​ന്‍ ഇ​ട​യു​ണ്ട്. മ​നു​ഷ്യ ജീ​വ​നും വൈ​ദ്യു​ത ചാ​ല​ക​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍​ക്കും നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യേ​ക്കാം. കാ​ര്‍​മേ​ഘം ക​ണ്ട് തു​ട​ങ്ങു​മ്പോ​ള്‍ ത​ന്നെ ഇ​ടി​മി​ന്ന​ല്‍ ദൃ​ശ്യ​മാ​യി​ല്ലെ​ങ്കി​ലും മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണം.

കു​ട്ടി​ക​ളെ തു​റ​സാ​യ സ്ഥ​ല​ത്ത് ക​ളി​ക്കാ​ന്‍ വി​ട​രു​ത്. മ​ഴ​ക്കാ​ര്‍ നി​ല​നി​ല്‍​ക്കെ ഉ​ണ​ക്കാ​നി​ട്ട വ​സ്ത്ര​ങ്ങ​ള്‍ എ​ടു​ക്കാ​ന്‍ മു​റ്റ​ത്തേ​ക്കോ ടെ​റ​സി​ലേ​ക്കോ പോ​കാ​തി​രി​ക്ക​ണം. വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളെ സു​ര​ക്ഷി​ത​മാ​യി മാ​റ്റി കെ​ട്ടു​ക​യും വേ​ണം.

ഇ​ടി​മി​ന്ന​ലിന്‍റെ ആ​ദ്യ​ല​ക്ഷ​ണം ക​ണ്ടു​ക​ഴി​ഞ്ഞാ​ല്‍ ഉ​ട​ന്‍ സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്ക് മാ​റ​ണം. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ക്ക​ണം. ജ​ന​ലും വാ​തി​ലും അ​ട​ച്ചി​ട​ണം. ലോ​ഹ വ​സ്തു​ക്ക​ളു​ടെ സ്പ​ര്‍​ശ​ന​മോ സാ​മീ​പ്യ​മോ പാ​ടി​ല്ല. വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സാ​മീ​പ്യ​വും ഒ​ഴി​വാ​ക്ക​ണം. ഫോ​ണ്‍ ഉ​പ​യോ​ഗി​ക്ക​രു​ത്. ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് കു​ളി​ക്ക​രു​ത്. ക​ഴി​യു​ന്ന​ത്ര ഗൃ​ഹാ​ന്ത​ര്‍ ഭാ​ഗ​ത്ത് ഭി​ത്തി​യി​ലോ ത​റ​യി​ലോ സ്പ​ര്‍​ശി​ക്കാ​തെ ഇ​രി​ക്ക​ണം.

ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് ടെ​റ​സി​ലോ മ​റ്റ് ഉ​യ​ര​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലോ വൃ​ക്ഷ കൊ​മ്പി​ലോ ഇ​രി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. വൃ​ക്ഷ​ങ്ങ​ളു​ടെ ചു​വ​ട്ടി​ലും നി​ല്‍​ക്ക​രു​ത്. വാ​ഹ​ന​ത്തി​ലു​ള്ള​വ​ര്‍ തു​റ​സാ​യ സ്ഥ​ല​ത്ത് നി​ര്‍​ത്തി ലോ​ഹ ഭാ​ഗ​ങ്ങ​ളി​ല്‍ സ്പ​ര്‍​ശി​ക്കാ​തെ ഇ​രി​ക്ക​ണം. ജ​ലാ​ശ​യ​ത്തി​ല്‍ ഇ​റ​ങ്ങാ​നോ പ​ട്ടം പ​റ​ത്താ​നോ പാ​ടി​ല്ല. തു​റ​സാ​യ സ്ഥ​ല​ത്താ​ണ​ങ്കി​ല്‍ പാ​ദ​ങ്ങ​ള്‍ ചേ​ര്‍​ത്തു​വ​ച്ച് ത​ല കാ​ല്‍ മു​ട്ടു​ക​ള്‍​ക്ക് ഇ​ട​യി​ല്‍ ഒ​തു​ക്കി പ​ന്തു​പോ​ലെ ഉ​രു​ണ്ട് ഇ​രി​ക്ക​ണം.

ഇ​ടി​മി​ന്ന​ലി​ല്‍​നി​ന്ന് സു​ര​ക്ഷി​ത​മാ​ക്കാ​ന്‍ കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് മു​ക​ളി​ല്‍ മി​ന്ന​ല്‍ ചാ​ല​കം സ്ഥാ​പി​ക്കാം. വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കാ​യി സ​ര്‍​ജ്ജ് പ്രൊ​ട്ട​ക്ട​ര്‍ ഘ​ടി​പ്പി​ക്കാം.മി​ന്ന​ലി​ന്‍റെ ആ​ഘാ​ത​ത്താ​ല്‍ പൊ​ള്ള​ല്‍ ഏ​ല്‍​ക്കു​ക​യോ ക​ഴ്ച്ച​യോ കേ​ഴ് വി​യോ ന​ഷ്ട​മാ​വു​ക​യോ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ക്കു​ക​യോ ചെ​യ്യാം. മി​ന്ന​ലാ​ഘാ​തം ഏ​റ്റ ആ​ളി​ന്‍റെ ശ​രീ​ര​ത്തി​ല്‍ വൈ​ദ്യു​ത പ്ര​വാ​ഹം ഇ​ല്ല എ​ന്ന് ഉ​റ​പ്പ് വ​രു​ത്തി വേ​ണം പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്‍​കാ​ന്‍. വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളെ തു​റ​സാ​യ സ്ഥ​ല​ത്ത് കെ​ട്ടി​യി​ട​രു​ത് എ​ന്നി​വ​യാ​ണ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍.