ക​ർ​മശ്രേ​ഷ്ഠ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു
Thursday, April 25, 2019 11:12 PM IST
കൊ​ട്ടാ​ര​ക്ക​ര: വൈ​എം​സി​എ പു​ന​ലൂ​ർ സ​ബ് റീ​ജി​യ​ൻ മി​ക​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ന് ഏ​ർ​പ്പെ​ടു​ത്തി​യ ക​ർമ ശ്രേ​ഷ്ഠ പു​ര​സ്കാ​രം ആ​ശ്ര​യ, സ​ങ്കേ​തം സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്ഥാ​പ​ക​നും പ്ര​മു​ഖ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ ക​ല​യ​പു​രം ജോ​സി​ന് വൈ​എം​സി​എ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​ഒ.​രാ​ജു ക്കു​ട്ടി സ​മ്മാ​നി​ച്ചു.

​നാ​ലു പ​തി​റ്റാ​ണ്ടു കാ​ല​ത്തെ ജീ​വ​കാ​രു​ണ്യ സാ​മൂ​ഹ്യ സേ​വ​ന രം​ഗ​ത്തെ മി​ക​വാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ത്തെ മാ​നി​ച്ചാ​ണ് പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്.​ച​ട​ങ്ങി​ൽ ക​ല​യ​പു​രം ജോ​സി​നെ​യും ഭാ​ര്യ മി​നി ജോ​സി​നെ​യും ആ​ദ​രി​ച്ചു.

സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ കെ.​ബാ​ബു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഫാ.​സി.​ഡി.​രാ​ജ​ൻ ന​ല്ലി​ല, ഫാ.​മാ​ർ​ക്കോ​സ് ജോ​ർ​ജ്, പി.​എ.​സ​ജി​മോ​ൻ, സി.​പി.​ശാ​മു​വേ​ൽ, മാ​ത്യു വ​ർ​ഗീ​സ്,എ​ൽ.​ബാ​ബു, സ​ഖ​റി​യ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജൂ​ബി​ലി നി​റ​വി​ലാ​യ ആ​ശ്ര​യ​യ​ക്ക് ല​ഭി​ച്ച അം​ഗീ​ക​ര​മാ​യി പു​ര​സ്കാ​ര​ത്തെ കാ​ണു​ന്നെ​ന്നും സ്വ​ജീ​വി​തം അ​ന്യ​ർ​ക്കു​കൂ​ടി ഉ​പ​കാ​ര​പ്ര​ദ​മാ​ക​ണ​മെ​ന്ന ഈ​ശ്വ​ര ദ​ർ​ശ​നം സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഫ​ല​പ്രാ​പ്തി​യി​ൽ എ​ത്തി​ക്കു​വാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ക​ല​യ​പു​രം ജോ​സ്‌ പ​റ​ഞ്ഞു.