നീ​ന്ത​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന് നേ​രേ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം
Sunday, May 19, 2019 11:25 PM IST
കൊ​ട്ടാ​ര​ക്ക​ര : പ​ടി​ഞ്ഞാ​റ്റി​ക​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ നീ​ന്ത​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന് നേ​രെ​സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം.
ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച വെ​ളു​പ്പി​ന് നാ​ലോ​ടെ സ്വി​മ്മിം​ഗ് പൂ​ൾ വൃ​ത്തി​യാ​ക്കാ​നാ​യി ജീ​വ​ന​ക്കാ​ര​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ആ​ക്ര​മ​ണ വി​വ​രം അ​റി​യു​ന്ന​ത്. സ്വി​മ്മിം​ഗ് പൂ​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഇ​രു​മ്പ് ബ​ഞ്ചു​ക​ളും മ​റ്റ് ഫ​ർ​ണീ​ച്ച​റു​ക​ളും പൂ​ളി​നൂ​ള്ളി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു.
ഗ്ലാ​സു​ക​ളും ടൈ​ലു​ക​ളും ത​ക​ർ​ത്തി​ട്ടു​ണ്ട്. ഉ​ട​മ​സ്ഥ​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. നീ​ന്ത​ൽ പ​രി​ശീ​ല​ന കേ​ന്ദ്രം തു​ട​ങ്ങി​യ​തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​കു​ന്ന​തെ​ന്ന് ഉ​ട​മ പ​റ​ഞ്ഞു. അ​ക്ര​മി​ക​ളു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രു ജോ​ഡി ചെ​രു​പ്പ് പൂ​ളി​ൽ നി​ന്ന് ക​ണ്ടെ​ത്തി. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ഒ​ന്നി​ല​ധി​കം പേ​രു​ണ്ടാ​കാ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.