വി​ദ്യാ​ഭ്യാ​സ അ​നു​കൂ​ല്യ​ങ്ങ​ള്‍ ഇ​നി ഇ-​ഗ്രാ​ന്‍​സ് സം​വി​ധാ​നം വ​ഴി
Sunday, May 19, 2019 11:26 PM IST
കൊല്ലം: സം​സ്ഥാ​ന​ത്ത് പ്രീ-​മെ​ട്രി​ക്ക് ത​ല​ത്തി​ല്‍ പ​ഠി​ക്കു​ന്ന ഒഇസി ​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ഐ ​ടി @ സ്‌​കൂ​ള്‍(​കൈ​റ്റ്) വ​ഴി ന​ല്‍​കു​ന്ന വി​ദ്യാ​ഭ്യാ​സ അ​നു​കൂ​ല്യ​ങ്ങ​ള്‍ ഇ​നി മു​ത​ല്‍ ഇ-​ഗ്രാ​ന്‍​സ് സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റും. പു​തി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് നേ​രി​ട്ട് അ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭ്യ​മാ​കും.
ഇ-​ഗ്രാ​ന്‍​സ് പോ​ര്‍​ട്ട​ലി​ലേ​ക്ക് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ അ​ത​ത് സ്‌​കൂ​ളു​ക​ള്‍ ഡേ​റ്റാ എ​ന്‍​ട്രി ന​ട​ത്ത​ണം. ഇ​തി​നാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ​മ്പൂ​ര്‍​ണ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള സ​ര്‍​ക്കാ​ര്‍/​എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ള്‍​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് വ​ഴി യൂ​സ​ര്‍ ഐ​ഡി​യും പാ​സ്‌​വേ​ഡും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. യൂ​സ​ര്‍ ഐഡി​യും പാ​സ്‌​വേ​ര്‍​ഡും ല​ഭി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​ദേ​ശ​ത്തെ ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ര​സ്ഥ​മാ​ക്ക​ണം. സ​മ്പൂ​ര്‍​ണ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​തെ യൂ​സ​ര്‍ ഐ ​ഡി​യും പാ​സ്‌​വേ​ഡും ല​ഭി​ക്കി​ല്ല.
സ​മ്പൂ​ര്‍​ണ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടി​ല്ലാ​ത്ത ഐ ​സി എ​സ് ഇ, ​സി ബി ​എ​സ് ഇ ​അ​ഫി​ലി​യേ​റ്റ​ഡ് സ്‌​കൂ​ളു​ക​ള്‍​ക്ക് ഐടി @ സ്‌​കൂ​ള്‍(​കൈ​റ്റ്) മു​ഖേ​ന ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താം. ജൂ​ണ്‍ അ​വ​സാ​ന​ത്തോ​ടെ ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് യൂ​സ​ര്‍ ഐ.​ഡി​യും പാ​സ്‌​വേ​ഡും ല​ഭ്യ​മാ​ക്കും. കൈ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തി​യി​ട്ടും ജൂ​ണി​ന​കം യൂ​സ​ര്‍ ഐ ​ഡി​യും പാ​സ്‌​വേ​ഡും ല​ഭി​ക്കാ​ത്ത സ്‌​കൂ​ളു​ക​ള്‍ ഐ ​ടി @ സ്‌​കൂ​ള്‍(​കൈ​റ്റ്) ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രു​മാ​യോ ഓ​ഫീ​സു​മാ​യോ ബ​ന്ധ​പ്പെ​ട​ണം.
സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം ന​ല്‍​കു​ന്ന​തി​ന് പ​ക​രം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രി​ട്ട് ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭ്യ​മാ​കു​മെ​ന്ന​താ​ണ് പു​തി​യ സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. സം​വി​ധാ​ന​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന നി​ര​ത​മാ​ണെ​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണം. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ്വ​ന്തം പേ​രി​ലോ മാ​താ​പി​താ​ക്ക​ളു​മാ​യി ചേ​ര്‍​ന്നു​ള്ള ജോ​യി​ന്‍റ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളോ ര​ജി​സ്‌​ട്രേ​ഷ​ന് ഉ​പ​യോ​ഗി​ക്കാം. മാ​താ​പി​താ​ക്ക​ളു​ടെ മാ​ത്രം പേ​രു​ള്ള ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ത്തി​ന് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ പാ​ടു​ള്ള​ത​ല്ല.
സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ആ​ദ്യ​ഘ​ട്ട​മാ​യി സ്വ​ന്തം ലോ​ഗി​നി​ല്‍ ഒഇസി ​വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ത്തി​ന് അ​ര്‍​ഹ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പേ​രു​ക​ള്‍ ഇ-​ഗ്രാ​ന്‍​സ് പോ​ര്‍​ട്ട​ലി​ല്‍ ചേ​ര്‍​ക്ക​ണം. തു​ട​ര്‍​ന്ന് ര​ണ്ടാം​ഘ​ട്ട​മാ​യി സ്‌​കോ​ള​ര്‍​ഷി​പ്പി​ന് അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ഇ-​ഗ്രാ​ന്‍​സ് ര​ജി​സ്‌​ട്രേ​ഷ​ന് ശേ​ഷം അ​ത​ത് സ്‌​കൂ​ളു​ക​ള്‍​ക്ക് ഇ-​മെ​യി​ല്‍ മു​ഖേ​ന ല​ഭ്യ​മാ​ക്കു​ന്ന​തും വി​ദ്യാ​ഭ്യാ​സ ജി​ല്ലാ​ത​ല​ത്തി​ല്‍ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തു​മാ​ണ്.