പി​ങ്ക് പോ​ലീ​സ് പ​ട്രോ​ളിം​ഗ് ഇ​നി കൊ​ല്ലം റൂ​റ​ലി​ലും
Tuesday, May 21, 2019 10:48 PM IST
കൊ​ട്ടാ​ര​ക്ക​ര: സം​സ്ഥാ​ന പോ​ലീ​സ് ന​ട​പ്പി​ലാ​ക്കി വ​രു​ന്ന പി​ങ്ക് പോ​ലീ​സ് പ​ട്രോ​ളിം​ഗ് ഇ​ന്നു മു​ത​ൽ കൊ​ല്ലം റൂ​റ​ൽ പോ​ലീ​സ് ജി​ല്ല​യി​ലും ന​ട​പ്പി​ലാ​കു​ന്നു. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10ന് ​ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ൺ നി​ർ​വ​ഹി​ക്കും
സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും അ​ടി​യ​ന്തി​ര സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് പി​ങ്ക് പ​ട്രോ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. പോ​ലീ​സ് ക​ൺ​ടോ​ൾ റൂ​മി​ലും പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ ഉ​ട​ൻ ത​ന്നെ പി​ങ്ക് പ​ട്രോ​ൾ വാ​ഹ​ന​ത്തി​നു കൈ​മാ​റു​ക​യും അ​ടി​യ​ന്തി​ര സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യും. പൊ​തു സ്ഥ​ല​ങ്ങ​ൾ, സ്കൂ​ൾ, കോ​ളേ​ജ് പ​രി​സ​ര​ങ്ങ​ൾ, വ​നി​താ ഹോ​സ്റ്റ​ലു​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ജാ​ഗ്ര​ത​യോ​ടെ​യു​ള്ള പ​ട്രോ​ളിം​ഗ് ഉ​ണ്ടാ​യി​രി​ക്കും.
വി​ദ്യാ​ർ​ഥി​ക​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗം ത​ട​യു​ക​യും സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്തു​ക​യു​മാ​ണ് ല​ക്ഷ്യം. പൂ​ർ​ണ​മാ​യും വ​നി​താ പോ​ലീ​സ് ഓ​ഫീ​സ​റ​ൻ മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും പ​ട്രോ​ളിം​ഗ്. ഇ​തി​നാ​യി അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യം നേ​രി​ടാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള​ട​ങ്ങി​യ പ്ര​ത്യേ​ക വാ​ഹ​നം എ​ത്തി​ച്ചേ​ർ​ന്നി​ട്ടു​ണ്ട്.