യു​വ വ്യാ​പാ​രി​ക​ളു​ടെ ന​ൻ​മയി​ൽ​ സൂ​ര്യ​യ്ക്ക് മം​ഗ​ല്യ​ഭാ​ഗ്യം
Saturday, July 13, 2019 12:03 AM IST
കൊ​ട്ടാ​ര​ക്ക​ര: നി​ർ​ധന​യും നി​രാ​ലം​ബ​യു​മാ​യ തൊ​ഴി​ലാ​ളി​യുവതിയ്ക്ക് മം​ഗ​ല്യ​ഭാ​ഗ്യ​മൊ​രു​ക്കി ര​ണ്ട് യു​വ വ്യാ​പാ​രി​കൾ. ‌
പു​ത്തൂ​രി​ലും കൊ​ട്ടാ​ര​ക്ക​ര​യി​ലും സൂ​പ്പ​ർമാ​ർ​ക്ക​റ്റു​ക​ൾ ന​ട​ത്തി വ​രു​ന്ന ചോ​യ്സ് ഗ്രൂ​പ്പിന്‍റെ ഉ​ട​മ​ക​ളാ​യ ഷെ​മീ​റും സു​ധീ​റു​മാ​ണ് ഈ ​ന​ല്ല മനസിന്‍റെ ഉടമകൾ.
പു​ത്തൂ​രി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ആ​രം​ഭി​ക്കു​മ്പോ​ൾ മു​ത​ൽ അ​വി​ടെ തൊ​ഴി​ലാ​ളി​യാ​യി ജോ​ലി ചെ​യ്തു​വ​രു​ന്ന ചു​ങ്ക​ത്ത​റ പു​ളി​ന്തു​ണ്ടി​ൽ വീ​ട്ടി​ൽ സ​തി​യു​ടെ മ​ക​ൾ സൂ​ര്യ (20) യു​ടെ വി​വാ​ഹ​മാ​ണ് ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ആ​ഘോ​ഷ​മാ​യി ന​ട​ത്ത​പ്പെ​ട്ട​ത്.​ ശാ​സ​്താം​കോ​ട്ട മ​ന​ക്ക​ര അ​നീ​ഷ് ഭ​വ​നി​ൽ അ​നീ​ഷ് (26) അ​യി​രു​ന്നു വ​ര​ൻ. ​ശി​വ​ൻ അം​ബി​കാ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് അ​നീ​ഷ്
ചെ​റു​പ്രാ​യ​ത്തി​ലെ അ​ച്ഛ​നു​പേ​ക്ഷി​ച്ച സൂ​ര്യ​യു​ടെ അ​മ്മ രോ​ഗം​മൂ​ലം ശ​യ്യാ​വ​ലം​ബയാ​ണ്. ഒ​പ്പം താ​മ​സി​ക്കു​ന്ന മാ​തൃ​സ​ഹോ​ദ​ര​ൻ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കി​ട​പ്പി​ലും. മു​ത്ത​ച്ഛ​ൻ പ്രാ​യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ളി​ലു ലാ​ണ്. പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു ല​ഭി​ച്ച വീ​ടു പൂ​ർ​ത്തീ​ക​രി​ക്കാ​നെ​ടു​ത്ത വാ​യ്പ​യു​ടെ പേ​രി​ൽ ജ​പ്തി ഭീ​ഷ​ണി​യും നേ​രി​ടു​കയാണ്.
ഇ​തെ​ല്ലാം കാ​ര​ണം വി​വാ​ഹ​മെ​ന്ന സ്വ​പ്നം കൈയെ​ത്താ ദൂ​ര​ത്താ​യി​രു​ന്നു സൂ​ര്യ​യ്ക്ക്. ഒ​രു വ​ർ​ഷം മു​മ്പ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ വെ​ച്ചാ​ണ് അ​നീ​ഷ് സൂ​ര്യ​യെ കാ​ണു​ന്ന​ത്. ഇ​ത് ഇ​ഷ്ട​ത്തി​ന് വ​ഴി​മാ​റി. പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി വി​വാ​ഹ​മാ​ലോ​ചി​ച്ചെ​ങ്കി​ലും അ​ത് ന​ട​ത്തി​ക്കൊ​ടു​ക്കാ​നു​ള്ള സ്ഥി​തി നി​ർ​ധന കു​ടും​ബ​ത്തി​നു​ണ്ടാ​യി​രു​ന്നി​ല്ല.
ഈ ​വി​വ​രം സ്ഥാ​പ​ന ഉ​ട​മ​ക​ളാ​യ ഷെ​മീ​റി​ന്‍റേ​യും സു​ധീ​റി​ന്‍റേ​യും ചെ​വി​യി​ലെ​ത്തി​യ​തോ​ടെ​യാ​ണ് കാ​ര്യ​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞ​ത്. താ​മ​സി​യാ​തെ ഇ​രു​വ​രും അ​നീ​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രാ​യി നി​ന്ന് വി​വാ​ഹ മു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.
ബു​ധ​നാ​ഴ്ച പു​ത്തൂ​ർ ചേ​രി​യി​ൽ ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ 10.35 നും 10.50​നും മ​ധ്യേ​യു​ള്ള ശു​ഭ​മു​ഹൂ​ർ​ത്ത​ത്തി​ൽ അ​നീ​ഷ് സൂ​ര്യ​ക്ക് മി​ന്നു​കെ​ട്ടി.
സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​യി​ൽ​പ്പെ​ട്ട നൂ​റു​ക​ണ​ക്കി​നു പേ​ർ ച​ട​ങ്ങി​ന് സാ​ക്ഷി​ക​ളാ​യെ​ത്തി​യി​രു​ന്നു. 1000 പേ​ർ​ക്കാ​ണ് സ​ദ്യ​യൊ​രു​ക്കി​യി​രു​ന്ന​തെ​ങ്കി​ലും 1500 ഓ​ളം പേ​ർ സ​ദ്യ ക​ഴി​ക്കാ​നെ​ത്തി​യി​രു​ന്നു.
നി​ര​വ​ധി പേ​ർ വി​വാ​ഹ സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി. ക​ല്യാ​ണ​വും സ​ദ്യ​യും ന​ട​ത്തി​യ ഇ​വ​ർ വെ​റും കൈയോ​ടെ​യ​ല്ല അ​വ​ളെ വ​ര​ന്‍റെ വീ​ട്ടി​ലേ​ക്കു പ​റ​ഞ്ഞു വി​ട്ട​തും. ര​ണ്ടു ല​ക്ഷം രൂ​പ​യും പ​ത്തു പ​വ​നും ന​ൽ​കി​യു​മാ​ണ്. അ​ത് ക​രു​ത​ലി​ന്‍റെ മ​ഹാ​പു​ണ്യ​വു​മാ​യി .