ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി
Saturday, July 13, 2019 12:03 AM IST
ശാ​സ്താം​കോ​ട്ട: പോ​രു​വ​ഴി പ​ഞ്ചാ​യ​ത്ത്‌ പ​തി​ന​ഞ്ചാം വാ​ർ​ഡി​ൽ ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി. പ​ഞ്ചാ​യ​ത്തും, ഹോ​മി​യോ വ​കു​പ്പും സം​യു​ക്ത മാ​യി​ട്ടാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.
മ​ഴ​ക്കാ​ല പൂ​ർ​വ രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ക്യാ​മ്പ് ന​ട​ത്തി​യ​ത്. ക്ര​സ​ന്‍റ് സ്കൂ​ളി​ൽ ന​ട​ന്ന ക്യാ​മ്പ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ അം​ഗം പി. ​കെ. ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. പോ​രു​വ​ഴി ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ ഇ​ന്ദു ശേ​ഖ​ർ, ശൂ​ര​നാ​ട് വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഡോ​ക്ട​ർ ഷീ​ല, ഫാ​ർ​മ​സി​സ്റ്റ് അ​നി​ത തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അധ്യാപകനിയമനം

പു​ന​ലൂ​ർ: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള എ​ൽപി ​യു​പി സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക​രെ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്നു.
ഇ​ന്‍റ​ർ​വ്യൂ 16ന് ​രാവിലെ 10.30 ന് ​വി​ള​ക്കു​ടി ഡി ​ബി യു ​പി എ ​സി ൽ ​ന​ട​ക്കും. താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി എ​ത്തി​ച്ചേ​ര​ണം.