നി​യ​ന്ത്ര​ണംവി​ട്ട ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Sunday, July 21, 2019 2:19 AM IST
ച​വ​റ: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. തേ​വ​ല​ക്ക​ര മൊ​ട്ട​യ്ക്ക​ല്‍ കാ​രാ​ള​ത്ത് ത​റ​യി​ല്‍ (തു​ണ്ടി​ല്‍ വീ​ട്ടി​ല്‍) ഗി​രീ​ഷ് (37) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 10.30 ഓ​ടെ കൊ​ട്ടു​കാ​ട് അ​മ്മ​വീ​ടി​നു വ​ട​ക്ക് ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. പ​ന്ത​ലി​ന്‍റെ ജോ​ലി​യ്ക്കു പോ​കു​ന്ന ഗി​രീ​ഷ് ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​വ​റ​യി​ലെ ഒ​രു വീ​ട്ടി​ല്‍ പോ​യി തി​രി​കെ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​ന​ിട​യി​ല്‍ നി​യ​ന്ത്ര​ണംവി​ട്ട ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.

ശ​ബ്ദം കേ​ട്ട് സ​മീ​പ​ത്തു​ള്ള​വ​ര്‍ എ​ത്തി​യ​പ്പോ​ള്‍ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ത​ല പൊ​ട്ടി റോ​ഡി​ല്‍ വീ​ണു കി​ട​ക്കു​ന്ന ഗി​രീ​ഷി​നെ​യാ​ണ് ക​ണ്ട​ത്. ഉ​ട​ന്‍ തന്നെ ​ച​വ​റ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യും ഇ​വ​രു​ടെ ആം​ബു​ല​ന്‍​സി​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തി​നി​ട​യി​ല്‍ ഗി​രീ​ഷ് മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ഭാ​ര്യ: സ​ന്ധ്യ. മ​ക​ള്‍: അ​ലം​കൃ​ത.