ര​ണ്ടാ​യി​രം നി​ർ​ധ​ന​ർ​ക്ക് അ​രി വി​ത​ര​ണം ചെ​യ്യും
Tuesday, August 13, 2019 11:06 PM IST
കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര ശ​ബ​രി മാ​ട്ര​സ് ലി​മി​റ്റ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി ര​ണ്ടാ​യി​രം നി​ർ​ധ​ന​ർ​ക്ക് അ​രി വി​ത​ര​ണ​വും 100 കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ സ​ഹാ​യ വി​ത​ര​ണ​വും ന​ട​ത്തും. ഇ​തോ​ടൊ​പ്പം ശ​ബ​രി ഭ​വ​ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ക്കു​മെ​ന്ന് ഡ​യ​റ​ക്ട​ർ​മാ​രാ​യ ശ​ബ​രി സ​ലിം, അ​രു​ണ്‌​രാ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.
കൊ​ട്ടാ​ര​ക്ക​ര എ​സ്ആ​ർ ഏ​ജ​ൻ​സീ​സ് അ​ങ്ക​ണ​ത്തി​ൽ 18ന് ​രാ​വി​ലെ 8.45ന് ​മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ.​ബി.​സ​ലിം​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പി.​അ​യി​ഷാ​പോ​റ്റി എം​എ​ൽ​എ നി​ർ​വ​ഹി​ക്കും, ശ​ബ​രി ഭ​വ​ന പ​ദ്ധ​തി സി​പി​ഐ കൊ​ല്ലം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ആ​ർ.​രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഉ​ദ​യ​കു​മാ​ർ, ജി.​അ​ശോ​ക​ൻ, ഗീ​താ​മ​ണി, ബി​ന്ദു, മി​നി, ര​ഞ്ജി​ത്ത്, ആ​ർ.​സോ​മ​ൻ, ശ്രീ​ജു, അ​രു​ൺ രാ​ജ്, ശ​ബ​രി സ​ലിം, അ​നൂ​ജ് എം.​ഹ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ചി​കി​ത്സാ സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ട്ട മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ന്‍റെ കോ​പ്പി​യു​മാ​യി അ​പേ​ക്ഷ നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്പ് എ​സ്ആ​ർ ഏ​ജ​ൻ​സീ​സി​ന്‍റെ ഓ​ഫീ​സി​ൽ ന​ല്‌​ക​ണം.