സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം: മ​ന്ത്രി കെ. ​രാ​ജു ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തും
Wednesday, August 14, 2019 11:00 PM IST
കൊല്ലം: ഈ ​വ​ര്‍​ഷ​ത്തെ ജി​ല്ലാ​ത​ല സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ഇന്ന് ​രാ​വി​ലെ എ​ട്ടു മു​ത​ല്‍ കൊ​ല്ലം ലാ​ല്‍ ബ​ഹ​ദൂ​ര്‍ ശാ​സ്ത്രി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. മ​ന്ത്രി കെ.​രാ​ജു ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തും. പ​രേ​ഡി​ന്‍റെ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ച് മ​ന്ത്രി സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ല്‍​കും. പോ​ലീ​സ്, എ​ക്‌​സൈ​സ്, ഫോ​റ​സ്റ്റ് ഗാ​ര്‍​ഡ്‌​സ്, ഫ​യ​ര്‍ ആ​ന്‍റ് റ​സ്‌​ക്യൂ, എ​ന്‍​സി​സി, സ്‌​കൗ​ട്ട്‌​സ് ആന്‍റ് ഗൈ​ഡ്‌​സ്, ജൂ​നി​യ​ര്‍ റെ​ഡ് ക്രോ​സ്, ബാ​ന്‍റ് സം​ഘ​ങ്ങ​ള്‍, സ്റ്റു​ഡ​ന്‍​ഡ് പോ​ലീ​സ് കെ​ഡ​റ്റ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ള്‍ പ​രേ​ഡി​ല്‍ അ​ണി​നി​ര​ക്കും.

മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ലു​ക​ള്‍ ച​ട​ങ്ങി​ല്‍ സ​മ്മാ​നി​ക്കും. മേ​യ​ര്‍ വി.​രാ​ജേ​ന്ദ്ര​ബാ​ബു സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളെ ആ​ദ​രി​ക്കും. സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ഡി​സ്‌​പ്ലേ, ദേ​ശ​ഭ​ക്തി​ഗാ​നം എ​ന്നി​വ​യും അ​നു​ബ​ന്ധ​മാ​യി ന​ട​ക്കും. പൊ​തു​ജ​ന​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം വി​ജ​യ​ക​ര​മാ​ക്ക​ണ​മെ​ന്ന് സ്റ്റേ​ഡി​യ​ത്തി​ല്‍ ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യ ശേ​ഷം ജി​ല്ലാ കളക്ട​ര്‍ ബി. ​അ​ബ്ദു​ള്‍ നാ​സ​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ല്‍ മെ​റി​ന്‍ ജോ​സ​ഫ്, എംഡി എം​ പി.​ആ​ര്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി.

കു​ണ്ട​റ: പു​നു​ക്ക​ന്നൂ​ർ മം​ഗ​ളോ​ദ​യം പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും ബാ​ല​വേ​ദി വാ​ർ​ഷി​ക​വും ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ എ​ട്ടി​ന് പ്ര​സി​ഡ​ന്‍റ് ബി. ​ഓ​മ​ന​ക്കു​ട്ട​ൻ പി​ള്ള ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും. വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ ദേ​ശീ​യ​ഗാ​നം, ദേ​ശ​ഭ​ക്തി​ഗാ​നം, പ്ര​സം​ഗം, സ്വാ​ത​ന്ത്ര്യ​ദി​ന ക്വി​സ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും..

വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കൊ​ല്ലം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​അ​ബു​ബ​ക്ക​ർ​കു​ഞ്ഞ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി. ​ഓ​മ​ന​ക്കു​ട്ട​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ക്ര​ട്ട​റി എ​ൻ. പ്ര​ഭാ​ക​ര​ൻ പി​ള്ള, ശ​ശി​ധ​ര​ൻ കു​ണ്ട​റ, പി. ​കെ. വി​ജ​യ​ൻ പി​ള്ള, ജെ. ​വി​ജ​യ​ൻ പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

കു​ണ്ട​റ വൈ​എം​എ ഗ്ര​ന്ഥ​ശാ​ലാ അ​ങ്ക​ണ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് റി​ട്ട. എ​സ്ഐ എ​ബ്ര​ഹാം പി. ​ജോ​ൺ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​വും അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ശി​വ​പ്ര​ഭ, സെ​ക്ര​ട്ട​റി രാ​ജു സ​ഖ​റി​യ, എം.​ആ​ർ. ജ്യോ​തി​ഷ്കു​മാ​ർ, ടി.​എ​സ്. ജോ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. പ്ര​സി​ഡ​ന്‍റ് ഫാ. ​ഡി. ഗീ​വ​ർ​ഗീ​സ് ത​ര​ക​ൻ അ​ധ്യ​ക്ഷ​ത വ ​ഹി​ക്കും.