കാ​ഷ്യു​കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫീ​സ് ധ​ർ​ണ നാ​ളെ
Wednesday, August 14, 2019 11:00 PM IST
കൊ​ല്ലം: പൂ​ട്ടി​ക്കി​ട​ക്കു​ന്ന മു​ഴു​വ​ൻ ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ളി​ലെ​യും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഗ്രാ​റ്റു​വി​റ്റി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ നാ​ളെ രാ​വി​ലെ പ​ത്തി​ന് കാ​ഷ്യു കോ​ർ​പ്പ​റേ​ഷ​ൻ ഹെ​ഡ് ഓ​ഫീ​സി​ലേ​യ്ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും.
ഗ്രാ​റ്റു​വി​റ്റി നി​ഷേ​ധ​ത്തി​നെ​തി​രേ 17 വ​ർ​ഷ​മാ​യി തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​രം​ഗ​ത്താ​ണ്. ഇ​തി​ന​കം ഗ്രാ​റ്റു​വി​റ്റി ല​ഭി​ക്കാ​തെ 700-ൽ ​അ​ധി​കം തൊ​ഴി​ലാ​ളി​ക​ൾ മ​ര​ണ​പ്പെ​ട്ടു. മാ​ർ​ച്ച് 14മു​ത​ൽ 16വ​രെ ഇ​തേ ആ​വ​ശ്യ​മു​ന്ന​യി​ച്ച് സം​ഘ​ട​ന ഹെ​ഡ്ഓ​ഫീ​സ് പ​ടി​ക്ക​ൽ സ​ത്യ​ഗ്ര​ഹം ന​ട​ത്തി​യി​രു​ന്നു.
സ​മ​ര​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സം മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ എ​ല്ലാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഗ്രാ​റ്റു​വി​റ്റി ന​ൽ​കു​മെ​ന്ന് കോ​ർ​പ്പ​റേ​ഷ​ൻ രേ​ഖാ​മൂ​ലം ന​ൽ​കി​യ ഉ​റ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​മ​രം പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ഉ​റ​പ്പ് ലം​ഘി​ക്ക​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വീ​ണ്ടും സ​മ​രം ന​ട​ത്തു​ന്ന​തെ​ന്ന് സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ‌, ഷൈ​ല കെ.​ജോ​ൺ, ബി.​വി​നോ​ദ് എ​ന്നി​വ​ർ പ​റ​ഞ്ഞു. പ്ര​ശ്ന​ത്തി​ന് ഇ​നി​യും പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ക്കാ​നാ​ണ് സം​ഘ​ട​ന​യു​ടെ തീ​രു​മാ​നം.