കാ​ർ ത​ട​ഞ്ഞ് അക്രമവും ക​വ​ര്‍​ച്ച ശ്ര​മവും
Wednesday, August 14, 2019 11:02 PM IST
അ​ഞ്ച​ൽ: കാ​റി​ൽ സ​ഞ്ച​രി​ച്ച കു​ടും​ബ​ത്തെ ബൈ​ക്കി​ൽ എ​ത്തി​യ അ​ഞ്ചം​ഗ​സം​ഘം ത​ട​ഞ്ഞു​നി​ര്‍‍​ത്തി സ്വ​ര്‍​ണവും പ​ണ​വും ക​വ​ര്‍​ച്ച ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​താ​യി പ​രാ​തി.
മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗ​വും സ​പ്ലൈ ഓ​ഫീ​സ് റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​യു​മാ​യ അ​ഞ്ച​ൽ കു​രു​വി​കോ​ണം മ​മ​ത​യി​ൽ ശ്യാ​മ​ള, ഭ​ർ​ത്താ​വ് റി​ട്ട.സ​പ്ലൈ ഓഫീ​സ് ഉ​ദ്യോ​ഗ​സ്‌​ഥ​ന്‍ വി​ജ​യ​ൻ മ​ക​ൻ ജി​തി​ന്‍ എ​ന്നി​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ​ഞ്ച​രി​ച്ച കാ​റാ​ണ് ബൈ​ക്കി​ലെ​ത്തി​യ അ​ഞ്ചം​ഗ സം​ഘം ത​ട​ഞ്ഞു നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്.
അ​ഞ്ച​ൽ ത​ടി​ക്കാ​ട് റോ​ഡി​ൽ ഒ​റ്റ​തെ​ങ്ങ് ജ​ഗ്ഷ​ന് സ​മീ​പ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴോടെയാ​ണ് സം​ഭ​വം. ര​ണ്ട് ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ അ​ഞ്ച് പേ​ർ അ​ട​ങ്ങു​ന്ന സം​ഘം ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ ത​ട​ഞ്ഞു നി​ർ​ത്തി ഡ്രൈ​വിം​ഗ് സീ​റ്റി​ൽ നി​ന്ന് ജി​തി​നെ വ​ലി​ച്ചു പു​റ​ത്തി​റ​ക്കി മ​ർ​ദി​ക്കു​ക​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഊ​രി എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.
കാ​റി​ന്‍റെ താ​ക്കോ​ൽ അ​ക്ര​മി​സം​ഘം ഒടി​ച്ചുക​ള​ഞ്ഞ​തി​നാ​ല്‍ വാ​ഹ​നം മു​ന്നോ​ട്ടു എ​ടു​ക്കാ​നോ ര​ക്ഷ​പെ​ടാ​ണോ ക​ഴി​ഞ്ഞി​ല്ല. ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ള്‍ ഓ​ടി​ക്കൂ​ടി​യ​തോ​ടെ അ​ക്ര​മി​ക​ള്‍ ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്ത് ഗ​താ​ഗ​തം ത​ട​സപ്പെ​ട്ടു. പി​ന്നീ​ട് അ​ഞ്ച​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കാ​ർ മാ​റ്റി​യ​ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.
പ​രാ​തി​ക്കാ​രു​ടെ മൊ​ഴി​യെ​ടു​ത്ത​ശേ​ഷം കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​ക​ൾ​ക്ക് വേ​ണ്ടി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. അ​ക്ര​മി​ക​ളെ കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും അ​ഞ്ച​ൽ സിഐ .സി.​എ​ൽ സു​ധീ​ർ പ​റ​ഞ്ഞു.