പ്ര​ള​യ​ബാ​ധി​ത​ർ​ക്കൊ​പ്പം കൊ​ല്ലം രൂ​പ​ത​യി​ലെ യു​വ​ജ​ന​ങ്ങ​ൾ
Wednesday, August 14, 2019 11:30 PM IST
കൊ​ല്ലം: സ​മാ​ന​ത​ക​ൾ ഇ​ല്ലാ​ത്ത ദു​ര​ന്തം അ​നു​ഭ​വി​ക്കു​ന്ന പ്ര​ള​യ ബാ​ധി​ത​ർ​ക്ക് കൈതാ​ങ്ങാ​യി കൊ​ല്ലം രൂ​പ​ത​യി​ലെ യു​വ​ജ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച സാ​ധ​ന​ങ്ങ​ളു​ടെ ആ​ദ്യ ലോ​ഡ് ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ ദു​രി​താ​ശ്വാ​സ കാ​മ്പു​ക​ളി​ലേ​ക്ക്.
മൂ​ന്നു ട​ണ്ണോ​ളം അ​വ​ശ്യ സാ​ധ​ന​ങ്ങ​ളാ​ണ് യു​വ​ജ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്. പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ തു​ട​ങ്ങി​യ ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ന് കെസിവൈഎം, ജീ​സ​സ് യൂ​ത്ത് അം​ഗ​ങ്ങ​ളാ​ണ് നേ​തൃ​ത്വം ന​ൽകി​യ​ത്.കൊ​ല്ലം രൂ​പ​ത യു​വ​ജ​ന ക​മ്മീ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കെ​സി​വൈ​എം, ജീ​സ​സ് യൂ​ത്ത് തു​ട​ങ്ങി​യ യു​വ​ജ​ന സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ ശേ​ഖ​രി​ച്ച സാ​മ​ഗ്രി​ക​ൾ അ​ട​ങ്ങി​യ ആ​ദ്യ ലോ​ഡ് വാ​ഹ​നം കൊ​ല്ലം രൂ​പ​താ അ​ധ്യ​ക്ഷ​ൻ ഡോ.പോ​ൾ ആന്‍റണി മു​ല്ല​ശേരിയുടെ അ​നു​ഗ്ര​ഹ ആ​ശീ​ർ​വാ​ദ​ത്തോ​ടെ ബി​ഷ​പ് ഹൗ​സി​ൽ നി​ന്നും ക്യാ​മ്പു​ക​ളി​ലേ​ക്ക് കയറ്റി അയച്ചു.