ഇ​ഷ്ടി​ക​ചൂ​ള​പു​ര​യ്ക്കു​ള്ളി​ൽ ഉ​റ​ങ്ങി​യ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ച നി​ല​യി​ൽ
Thursday, August 15, 2019 12:31 AM IST
കു​ള​ത്തൂ​പ്പു​ഴ: ഇ​ഷ്ടി​ക​ചൂ​ള​പു​ര​യ്ക്കു​ള്ളി​ൽ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം. വെ​ള​ള​നാ​ട് വാ​ളി​യ​റ പു​ന്നാ​ര​ക്കോ​ണം കാ​രി​ച്ചി​റ​യി​ൽ വീ​ട്ടി​ൽ ഭാ​സി നാ​യ​ർ(64), ആ​ര്യ​നാ​ട് കു​ള​പ്പ​ട കി​ഴ​ക്കും​പു​റം ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ അ​ശോ​ക​ൻ(57) എ​ന്നി​വ​രെ​യാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ കു​ള​ത്തൂ​പ്പു​ഴ ക​ട​മാ​ൻ​കോ​ട് ആ​ദി​വാ​സി​കോ​ള​നി​ക്കു​ള്ളി​ലെ ചു​ടു​ക​ട്ട​പു​ര​യ്ക്കു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ൻ ത​ന്നെ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ സ​ഹാ​യം തേ​ടി പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ ജോ​ലി നോ​ക്കു​ന്ന ഇ​വ​ർ പ​തി​വു​പോ​ലെ ചൂ​ള​യ്ക്ക് തീ​കൊ​ളു​ത്തി ഇ​ഷ്ടി​ക​പു​ര​യു​ടെ ചാ​യ്പ്പി​ൽ ക​ട്ട​യ്ക്കു മു​ക​ളി​ൽ ത​ന്നെ​യാ​ണ് ഉ​റ​ങ്ങാ​ൻ കി​ട​ന്ന​ത്. ക​ട്ട​ക്ക​ള​ത്തി​ന്‍ നി​ന്നും വ​മി​ച്ച വി​ഷ​പു​ക ശ്വ​സി​ച്ച​താ​വാം അ​ത്യാ​ഹി​ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. രാ​വി​ലെ മ​റ്റ് തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​വ​ർ മ​രി​ച്ച​താ​യി ക​ണ്ട​ത്.