തെ​രു​വ് നാ​യ​യു​ടെ ആക്രമണം: നാൽപതോളം പേ​ര്‍​ക്ക് പ​രി​ക്ക്
Friday, August 16, 2019 10:34 PM IST
കൊ​ല്ലം: മു​ഖ​ത്ത​ല, പു​ന്ത​ല​ത്താ​ഴം, ബൈ​പാ​സ് പ​രി​സ​രം, കി​ളി​കൊ​ല്ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 40ഓ​ളം പേ​ര്‍​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ മാ​ത്രം ക​ടി​യേ​റ്റെ​ത്തി​യ 14ഓ​ളം പേ​ര്‍​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്‌​പെ​ടു​ത്തു. ഒ​ന്നി​ലേ​റെ നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​മാ​ണോ​യെ​ന്ന് വ്യ​ക്ത​മ​ല്ല.
കി​ളി​കൊ​ല്ലൂ​ര്‍, ക​ല്ലും​താ​ഴം, അ​യ​ത്തി​ല്‍, ഉ​മ​യ​ന​ല്ലൂ​ര്‍, മേ​വ​റം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 40ഓ​ളം പേ​ര്‍​ക്കാ​ണ് ഇന്നലെ പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റ​ത്. ക​ല്ലും​താ​ഴം ജം​ഗ്ഷ​നി​ല്‍ രാ​വി​ലെ ജോ​ലി​ക്ക് പോ​കാ​നാ​യി മ​ക​ളൊ​ടൊ​പ്പം ബ​സ് കാ​ത്തു​നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രി ല​താ​ഭാ​യി​ക്കും ബ​സ് കാ​ത്തു നി​ന്നി​രു​ന്ന മ​റ്റ് ര​ണ്ടു പേ​ര്‍​ക്കും ക​ടി​യേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഉ​മ​യ​ന​ല്ലൂ​ര്‍ ജു​നൈ​ദ് മ​ന്‍​സി​ലി​ല്‍ അ​ഷ​റ​ഫ് (65), പാ​ര്‍​ക്മു​ക്ക് സ്വ​ദേ​ശി സു​മം​ഗ​ലി, അ​ന്യ​സം​സ്ഥാ​ന​ക്കാ​ര​നാ​യ ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി എ​ന്നി​വ​ര്‍​ക്കാ​ണ് ക​ടി​യേ​റ്റ​ത്.
തു​ട​ര്‍​ന്ന് മേ​വ​റ​ത്തും കൊ​ട്ടി​യ​ത്തും നാ​യ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. എ​ല്ലാ​വ​രു​ടെ​യും ക​ഴു​ത്ത് ല​ക്ഷ്യ​മാ​ക്കി​യാ​ണ് നാ​യ ക​ടി​ക്കാ​നെ​ത്തി​യ​ത്. അ​ഷ​റ​ഫി​ന്‍റെ ക​ഴു​ത്തി​ല്‍ ക​ടി​ക്കാ​നെ​ത്തി​യ​പ്പോ​ള്‍ കൈ ​കൊ​ണ്ട് ത​ട​ഞ്ഞ​തി​നാ​ല്‍ കൈ​ക്കാ​ണ് ക​ടി​യേ​റ്റ​ത്.
അ​യ​ത്തി​ല്‍ വ​ച്ച് ആ​മി​ന(17), സി​യാ​ദ്(40), ദി​ലീ​പ്(35), മോ​ഹ​ന​ന്‍(60) എ​ന്നി​വ​ര്‍​ക്കും ക​ടി​യേ​റ്റു. രാ​വി​ലെ കി​ളി​കൊ​ല്ലൂ​ര്‍ ഭാ​ഗ​ത്ത് നി​ന്നാ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണം തു​ട​ങ്ങി​യ​ത്. മു​ഖ​ത്ത​ല സെന്‍റ് ജൂ​ഡ്, ന​ടു​വി​ല​ക്ക​ര, ഡീ​സ​ന്‍റ്മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലും നി​ര​വ​ധി പേ​ര്‍​ക്ക് ക​ടി​യേ​റ്റു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ​തേ​ടി​യെ​ത്തി​‍‍യവരു​ണ്ട്. ഇ​തു​മൂ​ലം കൃത്യമായി എ​ത്ര​പേ​ര്‍​ക്കാ​ണ് ക​ടി​യേ​റ്റ​തെ​ന്ന കാ​ര്യം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

കാ​യി​ക​മേ​ള മാ​റ്റി​വ​ച്ചു

കൊ​ല്ലം: ലാ​ൽ​ബ​ഹാ​ദൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്നു​മു​ത​ൽ 19വ​രെ ന​ട​ത്താ​നി​രു​ന്ന ജി​ല്ലാ കാ​യി​ക​മേ​ള പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ കാ​ര​ണം സെ​പ്റ്റം​ബ​ർ 20മു​ത​ൽ 22വ​രെ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. എ​ൻ​ട്രി​ക​ൾ സെ​പ്റ്റം​ബ​ർ ആ​റു​വ​രെ സ്വീ​ക​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9446966326 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണം.