മൃ​ഗ​സം​ര​ക്ഷ​ണ ക്യാ​മ്പു​ക​ള്‍ ഇ​ന്നുമു​ത​ല്‍
Friday, August 16, 2019 11:30 PM IST
കൊല്ലം: മ​ഴ​ക്കെ​ടു​തി​യെ തു​ട​ര്‍​ന്ന് ക​ന്നു​കാ​ലി​ക​ളി​ല്‍ പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ പ​ട​രു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ന്‍ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഗോ​ര​ക്ഷാ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്ന് രാ​വി​ലെ 10.30ന് ​ത​ഴ​വ മ​ണ​പ്പ​ള്ളി ചു​രു​ളി എ​സ്എ​ന്‍ ക്ല​ബ്ബി​ല്‍ ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍ എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി. ​രാ​ധാ​മ​ണി അ​ധ്യ​ക്ഷ​യാ​കും. ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന ക്ഷീ​ര​ക​ര്‍​ഷ​ക​രു​ടെ ക​ന്നു​കാ​ലി​ക​ള്‍​ക്കാ​യാ​ണ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്. ത​ഴ​വ, ശൂ​ര​നാ​ട് തെ​ക്ക്, മ​ണ്‍​ട്രോ​തു​രു​ത്ത്, കി​ഴ​ക്കേ ക​ല്ല​ട, മ​യ്യ​നാ​ട്, മൈ​ലം, ശാ​സ്താം​കോ​ട്ട, കു​ന്ന​ത്തൂ​ര്‍, തൊ​ടി​യൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​വും സം​യു​ക്ത​മാ​യാ​ണ് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.
അ​വ​ശ്യ​മ​രു​ന്നു​ക​ള്‍, ധാ​തു​ല​വ​ണ മി​ശ്രി​ത​ങ്ങ​ള്‍, ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ള്‍ തു​ട​ങ്ങി​യ​വ സം​ഭ​രി​ച്ചി​ട്ടു​ണ്ട്. ഉ​ട​മ​സ്ഥ​ര്‍ ക്യാ​മ്പു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന ക​ന്നു​കാ​ലി​ക​ളെ പ​രി​ശോ​ധി​ച്ചാ​കും മ​രു​ന്നു​ക​ള്‍ ന​ല്‍​കു​ക​യെ​ന്ന് ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ഡോ. ​ഡോ​ളി​മോ​ള്‍ പി. ​ജോ​ര്‍​ജ് പ​റ​ഞ്ഞു.
മ​ഴ​ക്കെ​ടു​തി​യെ തു​ട​ര്‍​ന്ന് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ല്‍ ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. മ​ണ്‍​ട്രോ​തു​രു​ത്ത്, കു​ള​ത്തൂ​പ്പു​ഴ, മൈ​ലം, തെ​ക്കും​ഭാ​ഗം, കു​ള​ക്ക​ട, ക​രു​നാ​ഗ​പ്പ​ള്ളി, ശൂ​ര​നാ​ട് തെ​ക്ക്, ചാ​ത്ത​ന്നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്.
പ​ശു​ക്ക​ള്‍, കോ​ഴി​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പ​ടെ വി​വി​ധ മൃ​ഗ​ങ്ങ​ള്‍​ക്കും കോ​ഴി​ഫാം, തൊ​ഴു​ത്ത് എ​ന്നി​വ​യ്ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. പ്ര​ത്യേ​ക ഉ​ദ്യോ​ഗ​സ്ഥ സം​ഘം വെ​ള്ള​ക്കെ​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​മെ​ന്നും ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തി​ന് അ​നു​ബ​ന്ധ​മാ​യി ന​ട​ത്തു​ന്ന സെ​മി​നാ​ര്‍ ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ര്‍ ഡോ. ​കെ.​കെ. തോ​മ​സ്, ഡോ. ​ഡി. ഷൈ​ന്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ ന​യി​ക്കും.