കെ​എ​സ്ആ​ര്‍​ടി​സി ക​ണ്‍​സ​ഷ​ന്‍ ന​ല്‍​കു​ന്നി​ല്ലെ​ന്ന് പ​രാ​തി
Saturday, August 17, 2019 11:17 PM IST
പ​ത്ത​നാ​പു​രം : യു​ഐ​റ്റി സെ​ന്‍റ​റി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ക​ണ്‍​സ​ഷ​ന്‍ ന​ല്‍​കു​ന്നി​ല്ലെ​ന്ന് പ​രാ​തി. യു​ഐ​റ്റി അ​ധി​കൃ​ത​ര്‍ പ​ല​ത​വ​ണ ക​ത്ത് ന​ല്‍​കി​യെ​ങ്കി​ലും കെ​എ​സ്‌​ആ​ര്‍​ടി​സി വി​ദ്യാ​ര്‍​ഥി​ക​ളെ കൈ​യൊ​ഴി​യു​ക​യാ​ണ്. ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം കോ​ഴ്സു​ക​ളി​ല്‍ നാ​നൂ​റോ​ളം കു​ട്ടി​ക​ളാ​ണ് പ​ഠി​ക്കു​ന്ന​ത്.

പു​ന​ലൂ​ര്‍, കൊ​ട്ടാ​ര​ക്ക​ര, അ​ടൂ​ര്‍, പ​ത്ത​നം​തി​ട്ട എ​ന്നീ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ കൂ​ടു​ത​ലും കെ​എ​സ്‌​ആ​ര്‍​ടി​സി​യെ ആ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​തി​ന് പു​റ​മേ മേ​ഖ​ല​യി​ലെ ഗ്രാ​മീ​ണ​പാ​ത​ക​ളി​ലൂ​ടെ കെ​എ​സ്‌​ആ​ര്‍​ടി​സി മാ​ത്ര​മാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ട്രാ​ന്‍​സ്പോ​ര്‍​ട്ട് കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ നി​ന്നും ല​ഭി​ച്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ പ​ത്ത​നാ​പു​രം യു​ഐ​റ്റി ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ല എ​ന്നാ​ണ് ഡി​പ്പോ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ര്‍​ഷം മു​ത​ലാ​ണ് യു​ഐ​റ്റി​യി​ലെ കു​ട്ടി​ക​ള്‍​ക്ക് ക​ണ്‍​സ​ന്‍​ഷ​ന്‍ നി​ഷേ​ധി​ച്ച് തു​ട​ങ്ങി​യ​ത്. നി​ല​വി​ല്‍ മു​ഴു​വ​ന്‍ പ​ണ​വും ന​ല്‍​കി യാ​ത്ര ചെ​യേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് കു​ട്ടി​ക​ള്‍. യാ​ത്രാ​സൗ​ജ​ന്യം ഒ​രു​ക്കി​യി​ല്ലെ​ങ്കി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ചേ​ര്‍​ന്ന് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.