എംസിവൈഎ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ര​ക്ത​ദാ​ന​സേ​ന രൂ​പീ​ക​രി​ച്ചു
Saturday, August 17, 2019 11:17 PM IST
അഞ്ചൽ: എം​സി​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ര​ക്ത​ബാ​ങ്ക് രൂ​പീ​ക​രി​ച്ചു. അ​ഞ്ച​ല്‍ വൈ​ദി​ക ജി​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ര​ക്ത​ബാ​ങ്ക് രൂ​പീ​ക​ര​ണ​വും ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ച​ത്.

അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​സ​ഫ് മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ എം​സി​വൈ​എം അ​ഞ്ച​ല്‍ വൈ​ദി​ക ജി​ല്ല പ്ര​സി​ഡ​ന്‍റ് ജെ​റി​ന്‍ ജ​യിം​സ്, യൂ​ണി​റ്റ് ഭാ​ര​വാ​ഹി അ​ജോ ജോ​സ് എ​ന്നി​വ​ര്‍ ര​ക്തം ന​ല്‍​കി ര​ക്ത​ബാ​ങ്ക് യൂ​ണി​റ്റി​ന് തു​ട​ക്കം കു​റി​ച്ചു.

വൈ​ദി​ക ജി​ല്ല ഡ​യ​റ​ക്ട​ര്‍ ഫാ. ​ദാ​നി​യേ​ല്‍ പ്ലാ​വി​ള​യി​ലി​ന്‍റെ അ​ധ്യക്ഷ​ത​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ അ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ജീ​വ​മേ​രി ബോ​ധ​വ​ല്‍​ക്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. അ​ഞ്ച​ല്‍ വൈ​ദി​ക​ജി​ല്ല​യി​ല്‍ ഇ​രു​പ​ത് യൂ​ണി​റ്റു​ക​ളി​ലാ​യി ആ​യി​ര​ത്തോ​ളം യു​വ​തി​യു​വാ​ക്ക​ള്‍ അം​ഗ​മാ​യി​ട്ടു​ണ്ട്. ഇ​വ​രെ എ​ല്ലാ​വ​രെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ര​ക്ത​ദാ​ന​ത്തി​നു​ള്ള ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​വ​ര്‍​ക്ക് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ന​ല്‍​കു​ക​യും ഇ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ വ​ഴി ര​ക്ത​ദാ​നം സം​ബ​ന്ധി​ച്ച അ​റി​യി​പ്പു​ക​ള്‍ ന​ല്‍​കു​ക​യും ചെ​യ്യും.

സം​സ്ഥാ​ന​ത്ത് ആ​ക​മാ​നം ര​ക്ത​ദാ​നം ന​ട​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് എം​സി​വൈ​എം ഇ​ങ്ങ​നെ ഒ​രു പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. വൈ​ദി​ക ജി​ല്ല​യു​ടെ പ​രി​ധി​യി​ല്‍ വ​രു​ന്ന 20 യൂ​ണി​റ്റു​ക​ളി​ലും ര​ക്ത​ദാ​ന സേ​ന​ക്ക് ഓ​രോ കോ​ര്‍​ഡി​നേ​റ്റ​റും ഒ​രു ജി​ല്ല കോ​ര്‍​ഡി​നേ​റ്റ​റും ഉ​ണ്ടാ​കും.
എം​സി​വൈ​എം ജി​ല്ലാ സെ​ക്ര​ട്ട​റി മോ​ബി​ന്‍ മോ​ന​ച്ച​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ്മാ​രാ​യ ജോ​ബി​ന്‍ ജോ​ണ്‍​സ​ണ്‍, റി​ഞ്ചു കോ​ശി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ലി​ബി​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.