സൂ​ര്യ​കാ​ന്തി പൂ​ക്ക​ള്‍ മി​ഴി​തു​റ​ന്നു; സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക് തു​ടങ്ങി
Monday, August 19, 2019 10:53 PM IST
തെ​ങ്കാ​ശി: ഒ​രു വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം പ്ര​കൃ​തി​ക്ക് അ​ഴ​കി​ന്‍റെ മി​ഴി​വേ​കി ത​മി​ഴ്നാ​ട്ടി​ലെ സൂ​ര്യ​കാ​ന്തി​പ്പാ​ട​ങ്ങ​ൾ പൂ​ത്തു​ല​ഞ്ഞു. ത​മി​ഴ് പൂ​പ്പാ​ട​ങ്ങ​ളു​ടെ അ​ഴ​ക് നു​ക​രാ​ൻ മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ കൂ​ട്ട​ത്തോ​ടെ​യു​ള​ള ഒ​ഴു​ക്ക് തു​ട​രു​ക​യാ​ണ്. തെ​ങ്കാ​ശി​ക്ക് സ​മീ​പ​ത്തു​ള്ള സു​ന്ദ​ര​പാ​ണ്ഡ്യ​പു​രം,സു​ര​ണ്ട എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സൂ​ര്യ​കാ​ന്തി പാ​ട​ങ്ങ​ള്‍ അ​ധി​ക​മു​ള്ള​ത്.

പൂ​ക്ക​ൾ​ക്ക് പു​റ​മേ വി​വി​ധ ത​രം കൃ​ഷി​ക​ളും സ​ഞ്ചാ​രി​ക​ൾ​ക്ക് ഇ​വി​ടെ കാ​ണാ​നാ​കും. കേ​ര​ള​ത്തി​ൽ നി​ന്ന് വി​ഭി​ന്ന​മാ​യ കാ​ലാ​വ​സ്ഥ​യും ക​ണ്ണെ​ത്താ ദൂ​രേ​ക്ക് വ്യാ​പി​ച്ച് കി​ട​ക്കു​ന്ന കൃ​ഷി​പ്പാ​ട​ങ്ങ​ളും ത​മി​ഴ് ഗ്രാ​മ​ങ്ങ​ളും മ​ല​യാ​ളി​ക്ക് വ്യ​ത്യ​സ്ഥ അ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. ഇ​ക്കാ​ര​ണ​ത്താ​ൽ ത​ന്നെ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ കു​ടും​ബ​സ​മേ​ത​വും സൗ​ഹൃ​ദ​ക്കൂ​ട്ട​ങ്ങ​ളാ​യും മ​ല​യാ​ളി സ​ഞ്ചാ​രി​ക​ൾ ഇ​വി​ടേ​ക്ക് എ​ത്തു​ന്നു​ണ്ട്. ഞാ​യ​റാ​ഴ്ച ദി​വ​സ​ങ്ങ​ളി​ലാ​ണ് തി​ര​ക്കേ​റെ​യും.

തി​ര​ക്ക് കൂ​ടി​യ​തോ​ടെ സൂ​ര്യ​കാ​ന്തി​പ്പാ​ട​ങ്ങ​ളി​ലെ ക​ർ​ഷ​ക​രും കൃ​ഷി​യി​ട​ത്തി​ൽ ജാ​ഗ്ര​ത​യി​ലാ​ണ്. സൂ​ര്യ​കാ​ന്തി​പ്പാ​ട​ങ്ങ​ളി​ൽ നി​ന്ന് സെ​ല്‍​ഫി​യെ​ടു​ക്കു​വാ​നും ദൃ​ശ്യ​ങ്ങ​ളും പ​ക​ർ​ത്താ​ൻ സ​ഞ്ചാ​രി​ക​ൾ ചെ​ടി​ക​ൾ​ക്കി​ട​യി​ലേ​ക്ക് ക​യ​റു​ന്ന​തി​നാ​ൽ കൃ​ഷി​ക്ക് നാ​ശം സം​ഭ​വി​ക്കാ​നി​ട​യു​ണ്ട്. ഇ​ത് കാ​ര​ണം ത​മി​ഴ് ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ലു​മാ​ണ്. എ​ന്നാ​ല്‍ പൂ​ക്ക​ള്‍ ന​ശി​പ്പി​ക്കാ​തെ ഫോ​ട്ടോ​യും സെ​ല്‍​ഫി​യു​മെ​ടു​ക്കാം.

വി​ള​വി​റ​ക്കി 90 ദി​വ​സം പൂ​ർ​ത്തി​യാ​കു​മ്പോ​ഴാ​ണ് ഇ​വ​യു​ടെ വി​ള​വെ​ടു​പ്പ്. കേ​ര​ള​ത്തി​ലെ വീ​ഡി​യോ-​ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ ന​വ വ​ധൂ​വ​ര​ൻ​മാ​രു​മാ​യി ഇ​വി​ടെ​യെ​ത്തി ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കു​ന്നു​ണ്ട്. സു​ന്ദ​ര​പാ​ണ്ഡ്യ​പു​ര​ത്ത് അ​ഞ്ചേ​ക്ക​റോ​ളം വ​രു​ന്ന പാ​ട​ത്ത് സൂ​ര്യ​കാ​ന്തി പൂ​ക്ക​ൾ പൂ​ത്തു നി​ൽ​ക്കു​ന്ന​ത് നേ​രി​ൽ​ക്കാ​ണേ​ണ്ട ന​യ​ന മ​നോ​ഹ​ര കാ​ഴ്ച ത​ന്നെ​യാ​ണെ​ന്നാ​ണ് സ​ഞ്ചാ​രി​ക​ൾ പ​റ​യു​ന്ന​ത്.

അ​തേ സ​മ​യം മു​ന്‍ വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് സൂ​ര്യ​കാ​ന്തി കൃ​ഷി​യി​ല്‍ നി​ന്ന് പി​ന്‍​തി​രി​ഞ്ഞ് ത​മി​ഴ് ക​ര്‍​ഷ​ക​ര്‍ നെ​ല്‍​കൃ​ഷി​യി​ലേ​ക്ക് മാ​റി​യി​ട്ടു​ണ്ട്.​സ​ബ്സി​ഡി​യും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും നെ​ല്‍​കൃ​ഷി​ക്ക് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ​താ​ണ് സൂ​ര്യ​കാ​ന്തി​യി​ല്‍ നി​ന്ന് പി​ന്‍​തി​രി​യാ​ന്‍ കാ​ര​ണം.