ഓ​ട്ടോ​റി​ക്ഷ​യി​ൽ ബൈ​ക്കി​ടി​ച്ച് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്
Monday, August 19, 2019 11:58 PM IST
കൊ​ട്ടാ​ര​ക്ക​ര: ദേ​ശീ​യപാ​ത​യി​ൽ പു​ലമ​ൺ വി​ജ​യാ​സ് ആ​ശു​പ​ത്രി​ക്കു സ​മീ​പം ഓ​ട്ടോ​റി​ക്ഷ​യി​ൽ ബൈ​ക്കി​ടി​ച്ച് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ മൈ​ലം സ്വ​ദേ​ശി ഷാ​ജി (35), യാ​ത്ര​ക്കാ​രി പു​ത്തൂ​ർ സ്വ​ദേ​ശി ലി​ജി (34), ബൈ​ക്ക് യാ​ത്രി​ക​രാ​യ സ്വ​ദേ​ശി ലി​ജോ ബാ​ബു ( 21), ആ​വ​ണീ​ശ്വ​രം സ്വ​ദേ​ശി ലി​ബി​ൻ ടോം (18) ​എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലും മ​റ്റു​ള്ള​വ​രെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ ഒന്പതോടെ​യായിരുന്നു അ​പ​ക​ടം. പു​ന​ലൂ​ർ ഭാ​ഗ​ത്തു നി​ന്നും കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്കു വ​ന്ന ബൈ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് തി​രി​യു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ര​ണ്ടു വാ​ഹ​ന​ങ്ങ​ളും മ​റി​യു​ക​യാ​യി​രു​ന്നു. ബൈ​ക്ക് ര​ണ്ടാ​യി വേ​ർ​പെ​ടു​ക​യും ഓ​ട്ടോ​റി​ക്ഷ ഭാ​ഗി​ക​മാ​യി ത​ക​രു​ക​യും ചെ​യ്തു. ബൈ​ക്ക് അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.