വി​ശ്വ​ശാ​ന്തി യ​ജ്ഞം 22മുതൽ
Monday, August 19, 2019 11:58 PM IST
കൊ​ല്ലം: വെ​ട്ടി​ക്ക​വ​ല ശ്രീ​നാ​രാ​യ​ണ ഗു​രു​പ്രി​യ മ​ഠ​ത്തി​ല്‍ വി​ശ്വ​ശാ​ന്തി യ​ജ്ഞം 22 മു​ത​ല്‍ 25 വ​രെ ന​ട​ക്കു​മെ​ന്ന് യ​ജ്ഞാ​ചാ​ര്യ ഡോ. ​മാ​താ​ഗു​രു​പ്രി​യ പത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. മാ​ന​വ​രാ​ശി​ക്ക് ശാ​ന്തി​യും സ​മാ​ധാ​ന​വും കൈ​വ​രു​ത്തു​ക​യാ​ണ് സ​ര്‍​വ​മ​ത വി​ശ്വ​ശാ​ന്തി യ​ജ്ഞ​ത്തി​ന്‍റെ ല​ക്ഷ്യം.
എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ​യും വൈ​കുന്നേരവും ഡോ. ​മാ​താ ഗു​രു​പ്രി​യ​യു​ടെ​യും ഹോ​താ​വ് നെ​ടു​വ​ത്തൂ​ര്‍ ഗ​ണേ​ശ​ന്‍റെയും മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ഗു​രു​പൂ​ജ, ശാ​ന്തി​ഹ​വ​നം, അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മം, മ​ഹാ​പ്രാ​യ​ശ്ചി​ത്ത ന​മ​സ്‌​കാ​രം, ആ​ചാ​ര്യ​വ​ന്ദ​നം, ദ്വാ​ദ​ശ​പൂ​ജ, ഉ​ദ​യാ​സ്ത​മ​ന യ​ജ്ഞ​പൂ​ജ, ത്രി​പു​ര സു​ന്ദ​രി​ഹ​വ​നം, ഭ​ഗ​വ​തി​സേ​വ തു​ട​ങ്ങി​യ​വ ന​ട​ക്കും. വി​വി​ധ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി സെ​മി​നാ​റു​ക​ളും സ​മ്മേ​ള​ന​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​കും. ആ​യി​രം പേ​ര്‍​ക്ക് ഇ​രി​ക്കാ​നു​ള്ള പ​ന്ത​ലും 50 ഓ​ളം പേ​ര്‍​ക്ക് ഇ​രി​ക്കാ​വു​ന്ന വേ​ദി​യും സ​ജ്ജ​മാ​യി​ട്ടു​ണ്ട്.
യ​ജ്ഞ​വേ​ദി​യി​ല്‍ സ്ഥാ​പി​ക്കാ​നു​ള്ള ഭ​ദ്ര​ദീ​പം 22ന് ​രാ​വി​ലെ പ്രാ​ക്കു​ളം മ​ണ​ലി​ല്‍ ശ്രീ​കു​മാ​ര​മം​ഗ​ലം ക്ഷേ​ത്ര​ത്തി​ല്‍​നി​ന്നും ഏ​റ്റു​വാ​ങ്ങും. വി​വി​ധ ക്ഷേ​ത്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ഘോ​ഷ​യാ​ത്ര​യാ​യി വൈ​കുന്നേരം യ​ജ്ഞ​വേ​ദി​യി​ലെ​ത്തും. 23ന് ​രാ​വി​ലെ 11ന് ​സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ യ​ജ്ഞം ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​ബി.ഗ​ണേ​ഷ് കു​മാ​ര്‍ എം​എ​ല്‍എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്വാ​മി സൂ​ക്ഷ്മാ​ന​ന്ദ, എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എംപി, ഒ. ​രാ​ജ​ഗോ​പാ​ല്‍ എം​എ​ല്‍​എ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് ​ന​ട​ക്കു​ന്ന സ​ർവ​മ​ത സ​മ്മേ​ള​നം മു​ന്‍ എംഎ​ല്‍​എ ഡോ. ​എ. യൂ​നു​സ്‌​കു​ഞ്ഞ് ഉ​ദ്ഘാ​ട​നം ചെ​യ്യും. 24ന് ​രാ​വി​ലെ 11ന് ​മാ​തൃ​സ​മ്മേ​ള​നം മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി അ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്വാ​മി ശ്രീ​കൃ​ഷ്ണാ​ന​ന്ദ, ആ​ര്‍.​ബാ​ല​കൃ​ഷ്ണ​പി​ള്ള തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ​കാ​ര്‍​ഷി​ക സെ​മി​നാ​ര്‍ ഊ​ര്‍​ജ​വ​കു​പ്പ് സെ​ക്ര​ട്ട​റി ഡോ. ​ബി. അ​ശോ​ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈകുന്നേരം 5.30ന് ​സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം രാ​ജ്യ​സ​ഭ മു​ന്‍ ഡെ​പ്യു​ട്ടി സ്പീ​ക്ക​ര്‍ പി.​ജെ. കു​ര്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള​കൗ​മു​ദി യൂ​ണി​റ്റ് ചീ​ഫ് എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്വാ​മി വി​ദ്യാ​ന​ന്ദ, ഐ​ഷാ പോ​റ്റി എം.​എ​ല്‍.​എ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.
26ന് ​രാ​വി​ലെ 11ന് ​വി​ശ്വ​ശാ​ന്തി സ​മ്മേ​ള​നം എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. യോ​ഗം കൊ​ല്ലം യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് മോ​ഹ​ന്‍ ശ​ങ്ക​ര്‍ അധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി, സ്വാ​മി ഗു​രു​ര​ത്‌​നം ജ്ഞാ​ന​ത​പ​സ്വി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. ഗു​രു​പ്രി​യ മ​ഠം സെ​ക്ര​ട്ട​റി ഡോ. ​മോ​ഹ​ന​ന്‍ ബി. ​ക​ണ്ണ​ങ്ക​ര, യ​ജ്ഞ​സ​മി​തി ര​ക്ഷാ​ധി​കാ​രി​ക​ളാ​യ പ്ര​വാ​സി​ബ​ന്ധു ഡോ.​എ​സ്. അ​ഹ​മ്മ​ദ്, എ​സ്. സു​വ​ര്‍​ണ​കു​മാ​ര്‍, യ​ജ്ഞ​ഹോ​താ​വ് നെ​ടു​വ​ത്തൂ​ര്‍ ഗ​ണേ​ശ​ന്‍ ത​ന്ത്രി തു​ട​ങ്ങി​യ​വ​ര്‍ പത്രസ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.