കി​ഴ​ക്കേ​ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ക്ലീ​റ്റ​സ് രാ​ജി​വ​ച്ചു
Monday, August 19, 2019 11:58 PM IST
കു​ണ്ട​റ: കി​ഴ​ക്കേ​ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ക്ലീ​റ്റ​സ് രാ​ജി​വ​ച്ചു. പെ​രു​മാ​റ്റ​ദോ​ഷം, അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ, നീ​തി ന്യാ​യ വ്യ​വ​സ്ഥി​തി​ക​ൾ​ക്കെ​തി​രെ​യു​ള്ള പ്ര​വ​ർ​ത്തി​ക​ൾ നി​ര​ന്ത​രം തു​ട​രു​ന്ന​താ​യി ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സി​പി​ഐ പ്ര​തി​നി​ധി​യും കി​ഴ​ക്കേ​ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ജെ. ​ക്ലീ​റ്റ​സി​ന് സി​പി​എം ന​ൽ​കി​യ പി​ന്തു​ണ പി​ൻ​വ​ലി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് രാ​ജി. രാ​ജി സ്വീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് സി​പി​എം അം​ഗ​വും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ വൈ. ​സു​മ പ്ര​സി​ഡ​ന്‍റി​ന്‍റെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല ഏ​റ്റെ​ടു​ത്തു.

സ​സ്‌​പെ​ന്‍​ഡ്
ചെ​യ്തു

കൊല്ലം: പു​ന​ലൂ​ര്‍ വാ​ള​ക്കോ​ട് പോ​സ്റ്റ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ഹി​ളാ പ്ര​ധാ​ന്‍ ഏ​ജ​ന്‍റ് ബി​നു ഗോ​പാ​ലി​ന്‍റെ ഏ​ജ​ന്‍​സി ജി​ല്ലാ ക​ള​ക്ട​ര്‍ അ​നേ്വ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.
നി​ക്ഷേ​പ​ക​രി​ല്‍ നി​ന്നും ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ബി​നു ഗോ​പാ​ല്‍ മു​ഖേ​ന ദേ​ശീ​യ സ​മ്പാ​ദ്യ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​തൊ​രു​വി​ധ ഇ​ട​പാ​ടു​ക​ളും ന​ട​ത്താ​ന്‍ പാ​ടി​ല്ല. ഏ​ജ​ന്‍റ് മു​ഖേ​ന നി​ക്ഷേ​പം ന​ട​ത്തി​വ​രു​ന്ന നി​ക്ഷേ​പ​ക​ര്‍ പാ​സ്ബു​ക്ക് പ​രി​ശോ​ധി​ച്ച് നി​ക്ഷേ​പ​ങ്ങ​ള്‍ കൃ​ത്യ​മാ​യി ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ദേ​ശീ​യ സ​മ്പാ​ദ്യ പ​ദ്ധ​തി ജി​ല്ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സി​ലും വാ​ള​ക്കോ​ട് പോ​സ്റ്റ് ഓ​ഫീ​സി​ലും ല​ഭി​ക്കും. ഫോ​ണ്‍: 0474-2798127.