മാ​തൃ​കാ വി​ദ്യാ​ല​യം അ​വാ​ർ​ഡ് പ​ന്മ​ന മ​ന​യി​ൽ എ​ൽ​പിഎസിന്
Monday, August 19, 2019 11:59 PM IST
ച​വ​റ: വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജി​ല്ലാ​ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ മി​ക​ച്ച പി​റ്റി​എ​യ്ക്കു​ള്ള മാ​തൃ​കാ വി​ദ്യാ​ല​യം അ​വാ​ർ​ഡ് പന്മനമനയിൽ ഗ​വ. എ​ൽ​പിഎസ് ക​ര​സ്ഥ​മാ​ക്കി. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ജ​ത്തി​ന്‍റെ ഉ​ത്ത​മ മാ​തൃ​ക​യാ​യി മി​ക​ച്ച പ​ഠ​ന സൗ​ക​ര്യം വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​രു​ക്കി, മാ​ന​സി​ക​വും, ശാ​രീ​രി​ക​വു​മാ​യ പി​ന്തു​ണ​യാ​ണ് സ്കൂ​ൾ പി​റ്റി​എ ന​ൽ​കി വ​രു​ന്ന​ത്. അ​പ്പ​ർ, ലോ​വ​ർ പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​മാ​ണ് ക​ര​സ്ഥ​മാ​ക്കി​യ​ത്.
സാ​മു​ഹ്യ ബോ​ധ​മു​ള്ള ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കാ​ൻ വി​വി​ധ​ങ്ങ​ളാ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി ജി​ല്ല​യി​ൽ എ​ൽപി ​ത​ല​ത്തി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച സ്കൂ​ളാ​ണി​ത്. 506 വി​ദ്യാ​ർ​ഥി​ക​ളു​ള്ള സ്കൂ​ളി​ൽ സ​ബ് ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​വേ​ശ​നം നേ​ടി​യ​തും, പ​ഠി​ക്കു​ന്ന​തും ഇ​വി​ടെ​യാ​ണ്. സ​ർ​ക്കാ​രി​ന്‍റെ ഹ​രി​ത കേ​ര​ള മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​രു​ത്ത് പ​ക​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സ്കൂ​ൾ പി​റ്റി​എ ന​ട​ത്തി വ​രു​ന്ന​ത്.
കു​ടി​വെ​ള്ള കു​പ്പി ര​ഹി​ത സ്കൂ​ൾ, 13 ക്ലാ​സ് മു​റി​ക​ൾ സ്മാ​ർ​ട്ടാ​ക്കി, അ​ടു​ക്ക​ള​ത്തോ​ട്ട​വും, ഔ​ഷ​ധ​ത്തോ​ട്ടം പ​ദ്ധ​തി, എ​ല്ലാ ക്ലാ​സ് മു​റി​ക​ളി​ലും ലൈ​ബ്ര​റി, ഓ​ഡി​റ്റോ​റി​യം, ബ​സ് സം​വി​ധാ​ന​വും സ്കൂ​ളി​ലു​ണ്ട്.
ജ​ന​കീ​യ ശ്ര​ദ്ധ നേ​ടി​യ ഗു​ഡ് ബൈ ​പ്ലാ​സ്റ്റി​ക് പ​ദ്ധ​തി, ക​രാ​ട്ടെ പ​രി​ശീ​ല​നം, അ​റി​വി​ന്‍റെ ലോ​കം പ​ക​രാ​ൻ ശ​ബ്ദ സു​ര​ഭി, ക്ലാ​സ് റൂ​മു​ക​ളി​ൽ ഡി​ജി​റ്റ​ൽ സ്പീ​ക്ക​ർ സം​വി​ധാ​നം തു​ട​ങ്ങി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഏ​റ്റെ​ടു​ത്ത സ്കൂ​ളി​ന് വി​ക്രം സാ​രാ​ഭാ​യി മെ​റി​റ്റോ​റി​യ​സ് വേ​ൾ​ഡ് സ്പേ​സ് അം​ഗീ​കാ​രം, ഹ​രി​ത മു​കു​ളം, ശു​ചി​ത്വ​മി​ഷ​ൻ അ​വാ​ർ​ഡും ല​ഭി​ച്ചി​ട്ടു​ണ്ട്.
സ്കൂ​ൾ പി​റ്റി​എയ്ക്ക് ​ജി​ല്ല​യി​ൽ എ​ൽപി ​ത​ല​ത്തി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച​തി​ൽ സ​ന്തോ​ഷ​ത്തി​ലാ​ണ് അ​ധ്യാ​പ​ക​രും, വി​ദ്യാ​ർ​ഥി​ക​ളും. കൊ​ട്ടാ​ര​ക്ക​ര ഡ​യ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ ഡി ​ഷീ​ല​യി​ൽ നി​ന്നും പിറ്റിഎ ​പ്ര​സി​ഡ​ന്‍റ് ഗോ​പ​കു​മാ​ർ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. പ​ഞ്ചാ​യ​ത്തം​ഗം അ​ഹ​മ്മ​ദ് മ​ൻ​സൂ​ർ, പി​റ്റി​എ അം​ഗ​ങ്ങ​ളാ​യ ജ​യ​ൻ, നു​ലു​ഫ്, അ​ധ്യാ​പ​ക​രാ​യ വീ​ണ റാ​ണി, ഹ​ഫ്സ​ത്ത് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.