ത​ര്യ​ന്‍​തോ​പ്പ് തൂ​ക്ക്പാ​ലം ത​ക​ര്‍​ന്നി​ട്ട് ഒ​രു​വ​ര്‍​ഷം;​ പു​ന​രു​ദ്ധാ​ര​ണം എ​ങ്ങു​മെ​ത്തി​യി​ല്ല
Tuesday, August 20, 2019 10:43 PM IST
പ​ത്ത​നാ​പു​രം:​ ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന പി​ട​വൂ​ർ ത​ര്യ​ൻ​തോ​പ്പ് തൂ​ക്ക്പാ​ല​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണം എ​ങ്ങു​മെ​ത്തി​യി​ല്ല.​ ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ലാ​ണ് പാ​ലം ത​ക​ര്‍​ന്ന​ത്.​ ഒ​രു വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും അ​റ്റ​കു​റ്റ​പ​ണി​ക​ൾ ഉ​ട​ൻ ന​ട​ത്തു​മെ​ന്ന് അ​വ​കാ​ശ​വാ​ദം മാ​ത്ര​മാ​ണു​ള്ള​ത്‌. ​പു​ന​രു​ദ്ധാ​ര​ണം ഇ​നി​യും വൈ​കാ​നാ​ണ് സാ​ധ്യ​ത.

പ്ര​ള​യ​കാ​ല​ത്തെ ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ക​ല്ല​ട​യാ​ർ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് മ​ര​ത്ത​ടി​ക​ള്‍ വ​ന്നി​ടി​ച്ചാ​ണ് തൂ​ക്ക് പാ​ലം ത​ക​ർ​ന്ന​ത്.​ പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ലെ പി​റ​വ​ന്തൂ​ർ ത​ല​വൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് 2014 ലാ​ണ് തൂ​ക്ക് പാ​ലം നി​ർ​മി​ച്ച​ത്. ​പ്ര​ള​യ​ത്തെ തു​ട​ര്‍​ന്ന് അ​ക​ന്ന് മാ​റി​യ നി​ല​യി​ലാ​യി​രു​ന്ന ന​ട​പ്പാ​ത​യി​ല്‍ കാ​ല്‍​ന​ട​യാ​ത്ര സാ​ധ്യ​മാ​ണെ​ങ്കി​ലും മു​ൻ​പ് ഇ​ല്ലാ​ത്ത വി​ധ​മു​ള​ള ശ​ക്ത​മാ​യ കു​ലു​ക്കം യാ​ത്ര​ക്കാ​രി​ൽ ഭ​യം ഉ​ണ്ടാ​ക്കു​ന്നു​ണ്ട്.

കൂ​ടാ​തെ ഇ​രു​ക​ര​ക​ളി​ലെ തൂ​ണു​ക​ള്‍​ക്കും കാ​ര്യ​മാ​യ ബ​ല​ക്ഷ​യ​വും സം​ഭ​വി​ച്ച​ട്ടു​ണ്ട്. പാ​ലം ഏ​താ​ണ്ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന അ​വ​സ്ഥ​യാ​ണ്.​ സ്കൂ​ള്‍ കോ​ളേ​ജ് വി​ദ്യാ​ര്‍​ഥിക​ള​ട​ക്കം ഇ​രു​ക​ര​ക​ളി​ലെ​യും ജ​ന​ങ്ങ​ള്‍ ആ​ശ്ര​യി​ക്കു​ന്ന ഏ​ക പാ​ല​മാ​ണ് ത​ക​ർ​ച്ച നേ​രി​ടു​ന്ന​ത്.