മ​ഴ​യി​ൽ ക​രി​ങ്ക​ൽ മ​തി​ൽ ത​ക​ർ​ന്നു
Tuesday, August 20, 2019 10:43 PM IST
പു​ന​ലൂ​ർ: ശ​ക്ത​മാ​യ മ​ഴ​യി​ൽ കൂ​റ്റ​ൻ ക​രി​ങ്ക​ൽ മ​തി​ൽ ഇ​ടി​ഞ്ഞു റോ​ഡി​ലേ​ക്ക് പ​തി​ച്ചു. അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടെ​ങ്കി​ലും മ​റ്റ് അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​യി.
പു​ന​ലൂ​ർ പേ​പ്പ​ർ​മി​ൽ കാ​ര്യ​റ റോ​ഡി​ൽ കൂ​നം​കു​ഴി​യി​ൽ ചൊ​വ്വാ​ഴ്ച സ​ന്ധ്യ​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വി​ടി​ന്‍റെ മു​ന്നി​ലെ എ​ട്ട് അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​തി​ലി​ൻ​റ കു​റെ ഭാ​ഗ​മാ​ണ് ഇ​ടി​ഞ്ഞു വീ​ണ​ത്.
ഈ ​സ​മ​യം റോ​ഡി​ൽ ആ​ളു​ക​ളും വാ​ഹ​ന​ങ്ങ​ളും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ മ​റ്റ് അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​യി. ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് റോ​ഡി​ലു​ണ്ടാ​യി​രു​ന്ന ത​ട​സ​ങ്ങ​ൾ നീ​ക്കം​ചെ​യ്തു.
മ​തി​ലി​ന്‍റെ ബാ​ക്കി​യു​ള്ള ഭാ​ഗ​വും എ​തു​സ​മ​യ​ത്തും ത​ക​രാ​വു​ന്ന നി​ല​യി​ലാ​ണ്.