ജി ​ദേ​വ​രാ​ജ​ന്‍ സം​ഗീ​ത മ​ത്സ​രം
Tuesday, August 20, 2019 10:43 PM IST
കൊ​ല്ലം: പ​ര​വൂ​ര്‍ ജി ​ദേ​വ​രാ​ജ​ന്‍ മാ​സ്റ്റ​ര്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ സ്മ​ര​ണ​യ്ക്കാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള 14ാമ​ത് സം​സ്ഥാ​ന​ത​ല സം​ഗീ​ത മ​ത്സ​രം പ​ര​വൂ​ര്‍ ഫൈ​ന്‍ ആ​ര്‍​ട്‌​സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കും.
പ്രാ​ഥ​മി​ക റൗ​ണ്ട് മ​ത്സ​രം സെ​പ്റ്റം​ബ​ര്‍ 26 ന് ​രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ലും ഫൈ​ന​ല്‍ റൗ​ണ്ട് മ​ത്സ​രം ഓ​ര്‍​ക്ക​സ്ട്ര​യു​ടെ പി​ന്ന​ണി​യോ​ടെ സെ​പ്റ്റം​ബ​ര്‍ 27ന് ​ര​ണ്ട് മു​ത​ലും പ​ര​വൂ​ര്‍ എ​സ്എ​ന്‍​വി​ആ​ര്‍​സി ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തും.
മ​ത്സ​രാ​ര്‍​ഥി​ക​ള്‍ 16നും 26​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​യി​രി​ക്ക​ണം. പു​രു​ഷ-​വ​നി​താ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് വെ​വേറെ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തി അ​വാ​ര്‍​ഡ് ന​ല്‍​കും. മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന് മു​മ്പ് ല​ഭി​ക്ക​ത്ത​ക്ക​വി​ധം അ​പേ​ക്ഷ സെ​ക്ര​ട്ട​റി, ഫൈ​ന്‍ ആ​ര്‍​ട്‌​സ് സൊ​സൈ​റ്റി, പ​ര​വൂ​ര്‍, കൊ​ല്ലം-691301 എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​യ​യ്ക്ക​ണം. ഫോ​ണ്‍: 9446043866, 9495702743). ഇ-​മെ​യി​ല്‍www.fasparavur.com