മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ധർണ നടത്തി
Tuesday, August 20, 2019 10:44 PM IST
കു​ണ്ട​റ: കി​ഴ​ക്കേ​ക​ല്ല​ട മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജേ​ക്ക​ബ്) കി​ഴ​ക്കേ​ക​ല്ല​ട മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
മൂ​ന്നു​മു​ക്കി​ൽ നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് മാ​ർ​ത്താ​ണ്ഡ​പു​രം ചു​റ്റി പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ൽ അ​വ​സാ​നി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ല്ല​ട ഫ്രാ​ൻ​സി​സ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ർ​ച്ചി​ൽ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ഡ്വേ​ഡ് പ​രി​ച്ചേ​രി, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ല​വ​റ​ന്തി, ക്ല​മ​ന്‍റ്, ഷാ​ജി, ഫ്രാ​ൻ​സി​സ്, റാ​ണി സു​രേ​ഷ്, സാ​റാ​മ്മ, മേ​രി​ക്കു​ട്ടി, മേ​ഴ്സി, ഷൈ​ല, ലീ​ല തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ല്ല​ട ഫ്രാ​ൻ​സി​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ ധ​ർ​ണ കേ​ര​ള കോ​ണ്‍​ഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ വാ​ക്ക​നാ​ട് രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും മെ​ന്പ​ർ സ്ഥാ​നം രാ​ജി വ​യ്പ്പി​ക്ക​ണ​മെ​ന്നും ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു​വാ​ക്ക​നാ​ട് രാ​ധാ​കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സി.​മോ​ഹ​ന​ൻ പി​ള്ള, എ​ഴു​കോ​ണ്‍ സ​ത്യ​ൻ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഗോ​കു​ലം സ​ന്തോ​ഷ്, എ​ഡ്വേ​ഡ് പ​രി​ച്ചേ​രി, ബാ​ബു​രാ​ജ്, പ്ര​ജാ​ത, രാ​ജു നെ​ച്ചേ​രി, മ​ണി​മോ​ഹ​ന​ൻ നാ​യ​ർ, പ്ര​മോ​ദ് മ​ധു, ഷാ​ജി ഫ്രാ​ൻ​സി​സ്, എ​ച്ച്.​കെ​ന്ന​ഡി, നെ​ടു​വ​ത്തൂ​ർ ച​ന്ദ്ര​ൻ, ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.