തൊ​ഴി​ല​ധി​ഷ്ഠി​ത പ​രി​ശീ​ല​നം; പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു
Wednesday, August 21, 2019 12:36 AM IST
കൊ​ല്ലം: ഡോ​ൺ​ബോ​സ്കോ ടെ​ക്ക് കൊ​ല്ല​ത്ത് ആ​രം​ഭി​ച്ച സൗ​ജ​ന്യ തൊ​ഴി​ല​ധി​ഷ്ഠി​ത പ​രി​പാ​ടി​യു​ടെ പു​തി​യ ബാ​ച്ചി​ലേ​യ്ക്ക് അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. യു​വ​ജ​ന​ങ്ങ​ൾ​ക്ക് മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ്മെ​ന്‍റ്, ഓ​ഫീ​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ബി​പി​ഒ എ​ന്നീ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച പ​രി​ശീ​ല​നം പ്രാ​ക്ടി​ക്ക​ൽ സ​ഹാ​യ​ത്തോ​ടെ സൗ​ജ​ന്യ​മാ​യി ന​ൽ​കും.
ഇ​തോ​ടൊ​പ്പം പ്ര​മ​പ​ഖ ക​ന്പ​നി​ക​ളി​ൽ ജോ​ലി​ക്കു​ള്ള അ​വ​സ​ര​വും ല​ഭ്യ​മാ​ക്കും. കോ​ഴ്സു​ക​ളു​ടെ ഭാ​ഗ​മാ​യി സ്പോ​ക്ക​ൺ ഇം​ഗ്ലീ​ഷ്, ക​ംപ്യൂ​ട്ട​ർ, പേ​ഴ്സ​ണാ​ലി​റ്റി ഡ​വ​ല​പ്പ്മെ​ന്‍റ്, ടാ​ലി എ​ന്നി​വ​യി​ലും പ​രി​ശീ​ല​നം ന​ൽ‌​കും.
18നും 30​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​ർ​ക്ക് മൂ​ന്നു​മാ​സ​ത്തെ കോ​ഴ്സു​ക​ളി​ലേ​യ്ക്ക് അ​പേ​ക്ഷി​ക്കാം. കോ​ഴ്സു​ക​ളി​ലേ​യ്ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ കൊ​ല്ലം എ​സ്എ​ൻ കോ​ള​ജ് ജം​ഗ്ഷ​നി​ലെ ഡോ​ൺ ബോ​സ്കോ ടെ​ക്കി​ൽ ആ​രം​ഭി​ച്ചു.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04742762332, 9446892512, 8943219569 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.