ദ​ക്ഷി​ണേ​ന്ത്യ​ശ്രീ​ല​ങ്ക റീ​ജി​യ​ൻ യൂ​ത്ത്അ​സം​ബ്ലി 24 ന്
Wednesday, August 21, 2019 12:36 AM IST
കൊ​ട്ടാ​ര​ക്ക​ര: യു​ണൈ​റ്റ​ഡ് റി​ലി​ജ​യ​ൻ​സ് ഇ​ൻ​ഷ്യേ​റ്റീ​വ് (യു ​ആ​ർ ഐ) ​ദ​ക്ഷി​ണേ​ന്ത്യ​ശ്രീ​ല​ങ്ക റീ​ജി​യ​ൻ യൂ​ത്ത് അ​സം​ബ്ലി 24 ന് ഒന്പത് മു​ത​ൽ നാലുവ​രെ ക​രി​ക്കം ഇ​ന്‍റർ​നാ​ഷ​ണ​ൽ പ​ബ്ലി​ക്ക് സ്കൂ​ളി​ൽ ന​ട​ക്കും.​ റൂ​റ​ൽ എ​സ്​പി ​ഹ​രി ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
സ​മാ​ധാ​ന ശാ​ക്തീ​ക​ര​ണ ഗ്ലോ​ബ​ൽ കാന്പെയിന്‍റെ ഉ​ദ്ഘാ​ട​നം യു​ആ​ർ​ഐ ഏ​ഷ്യ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ.​ഏ​ബ്ര​ഹാം ക​രി​ക്കം നി​ർ​വ​ഹി​ക്കും.
വൈ​എം​സി​എ അ​ഖി​ലേ​ന്ത്യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​ഒ.​രാ​ജു ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ചെ​ന്നൈ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മി​ഷ​ൻ ക​ൺ​സ​ൽ​ട്ട​ന്‍റ് റെ​നി .കെ. ​ജേ​ക്ക​ബ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. മ്യൂ​സി​ക് മെ​ഡി​റ്റേ​ഷ​ന് സം​ഗീ​ത സം​വി​ധാ​യ​ക​ൻ രാ​ജ​ൻ കോ​സ്മി​ക് നേ​തൃ​ത്വം ന​ൽ​കും. യു​ആ​ർ​ഐ ഗ്ലോ​ബ​ൽ വെ​ബ്സൈ​റ്റ് വി​ശ​ദീ​ക​ര​ണം,
മധ്യ അ​മേ​രി​ക്ക​യി​ലെ യു​എ​ൻ പീ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും പീ​സ് സ്റ്റ​ഡീ​സി​ൽ ബി​രു​ദാ​ന​ന്ത ബി​രു​ദം നേ​ടി​യ ഗ്രേ​ഷ്മ.​പി.​രാ​ജു​വി​ന് ആ​ദ​ര​വ് എ​ന്നി​വ​യും ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​ദേ​വി ലാ​ൽ, കെ.​ജി.​മ​ത്താ​യി കു​ട്ടി എ​ന്നി​വ​ർ അ​റി​യി​ച്ചു.