ട്രാ​ഫി​ക്ക് ബോ​ധ​വ​ത്ക​ര​ണ​വും സെ​മി​നാ​റും
Wednesday, August 21, 2019 11:14 PM IST
കൊല്ലം: ച​ന്ദ​ന​ത്തോ​പ്പ് സ​ര്‍​ക്കാ​ര്‍ ഐ​ടിഐ​യി​ല്‍ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ട്രാ​ഫി​ക്ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ല​ഹ​രി​വ​ര്‍​ജ​ന അ​വ​ബോ​ധ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. ല​ഹ​രി വി​മു​ക്ത സ​മൂ​ഹ​ത്തി​ന് നാ​ടി​ന്‍റെ പു​രോ​ഗ​തി​യി​ല്‍ ക​രു​ത്ത് പ​ക​രു​വാ​നാ​കും എ​ന്ന് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ എ ​എ​സ് ര​ഞ്ജി​ത് പ​റ​ഞ്ഞു.

ല​ഹ​രി വി​മു​ക്തി സം​ബ​ന്ധി​ച്ച് പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ര്‍ ഷ​ഹാ​റു​ദ്ദീ​ന്‍ ക്ലാ​സെ​ടു​ത്തു. ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളു​ടെ പ്ര​തി​നി​ധി ജോ​ണ്‍ ല​ഹ​രി വി​മു​ക്തി പ്ര​തി​ജ്ഞ ചൊ​ല്ലി. വാ​ഹ​ന സു​ര​ക്ഷ​യും അ​പ​ക​ട​ര​ഹി​ത ഡ്രൈ​വിം​ഗ് നി​ര്‍​വ​ഹ​ണ​വും എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​ര്‍ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ സു​രേ​ഷ് കു​മാ​റാ​ണ് ന​യി​ച്ച​ത്.

പ്രി​ന്‍​സി​പ്പ​ല്‍ ബി. ​വി​ജ​യ​ന്‍, വൈ​സ് പ്രി​ന്‍​സി​പ്പൽ‍ ര​ജ​നി, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​മാ​ര്‍, എ​ന്‍. എ​സ്.​എ​സ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മ​നോ​ജ്, ജി.​ഐ. വി​ശ്വ​നാ​ഥ​ന്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി അ​ജ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.