ഡോ​ക്ട​ര്‍​മാ​ര്‍ ചി​കി​ത്സാ മാ​ര്‍​ഗ​രേ​ഖ പി​ന്തു​ട​ര​ണം: ജി​ല്ലാ ക​ള​ക്ട​ര്‍
Thursday, August 22, 2019 11:02 PM IST
കൊല്ലം: നി​പ്പ ഉ​ള്‍​പ്പ​ടെ പു​തി​യ പ​ക​ര്‍​ച്ച രോ​ഗ​ങ്ങ​ള്‍ നേ​രി​ടു​ന്ന​തി​ന് സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ഡോ​ക്ട​ര്‍​മാ​രെ സ​ജ്ജ​രാ​ക്കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. ടി​ബി സെ​ന്‍റ​റി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പ്ര​ള​യാ​ന​ന്ത​ര പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ ത​ട​യു​ന്ന​തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ ചി​കി​ത്സാ മാ​ര്‍​ഗ​രേ​ഖ പി​ന്തു​ട​രാ​ന്‍ എ​ല്ലാ ഡോ​ക്ട​ര്‍​മാ​രും ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​തി​യ പ​ക​ര്‍​ച്ച​രോ​ഗ​ങ്ങ​ള്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ സ​മ​യ​ബ​ന്ധി​ത​മാ​യ ഇ​ട​പെ​ട​ല്‍ വ​ഴി​യാ​ണ് പ്ര​തി​രോ​ധി​ക്കാ​നാ​യ​ത്. എ​ച്ച്1 എ​ന്‍1, ഡി​ഫ്തീ​രി​യ എ​ന്നീ രോ​ഗ​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ക്ക​ണമെന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. ചി​കി​ത്സാ മാ​ര്‍​ഗ​രേ​ഖ ഡോ. ​എ​ന്‍.​എ​ന്‍. പ്ര​ഭു​വി​ന് ന​ല്‍​കി പ്ര​കാ​ശ​ന​വും ന​ട​ത്തി.

വി​വി​ധ പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍​ക്ക് ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. എ​ലി​പ്പ​നി, ഡെ​ങ്കി​പ്പ​നി എ​ന്നീ രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സാ മാ​ര്‍​ഗ​രേ​ഖ​യെ​ക്കു​റി​ച്ച് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ. ​ആ​ന്‍​സി​യും ഡി​ഫ്ത്തീ​രി​യ, എ​ച്ച്1 എ​ന്‍1 എ​ന്നി​വ​യെ സം​ബ​ന്ധി​ച്ച് ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​ആ​ര്‍. സ​ന്ധ്യ​യു​മാ​ണ് ക്ലാ​സെ​ടു​ത്ത​ത്.

ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി.​വി. ഷേ​ര്‍​ളി അ​ധ്യ​ക്ഷ​ത വഹിച്ചു. ഡെ​പ്യൂ​ട്ടി ഡി​എം​ഒ. ഡോ. ​ജെ. മ​ണി​ക​ണ്ഠ​ന്‍, ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.