അ​ഞ്ച​ലി​ല്‍ മോ​ഷ​ണ​വും മോ​ഷ​ണ ശ്ര​മ​വും തു​ട​ര്‍​ക്ക​ഥ : ഇ​രു​ട്ടി​ല്‍ ത​പ്പി പോ​ലീ​സ്
Thursday, August 22, 2019 11:32 PM IST
അ​ഞ്ച​ല്‍: അ​ഞ്ച​ലി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​നി​ടെ ന​ട​ന്ന​ത് ആ​റോ​ളം ക​വ​ര്‍​ച്ച​ക​ളും നി​ര​വ​ധി ക​വ​ര്‍​ച്ച ശ്ര​മ​ങ്ങ​ളു​മാ​ണ്. അ​റ​യ്ക്ക​ൽ പു​ല്ലം​ങ്കോ​ട് ജോ​ർ​ജി​ന്‍റെ വീ​ട്ടി​ൽ നി​ന്നും റ​ബ​ര്‍ ഷീ​റ്റ് മോ​ഷ്ട്ടി​ച്ച​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സം അ​ര്‍​ധ​രാ​ത്രി ഇ​വി​ടെ നി​ന്നും ക​വ​ര്‍​ന്ന​ത് 250 റ​ബ​ര്‍ ഷീ​റ്റു​ക​ളാ​ണ്.
ജോ​ര്‍​ജി​ന്‍റെ ഭാ​ര്യ ലാ​ലി മാ​ത്ര​മേ ഈ​സ​മ​യം വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ പൂ​ട്ട്‌ പൊ​ളി​ച്ചു അ​ക​ത്തു ക​ട​ന്ന് ഉ​ണ​ക്കി സൂ​ക്ഷി​ച്ച ഷീ​റ്റ് മാ​ത്ര​മാ​ണ് മോ​ഷ്ടാക്ക​ള്‍ ക​ട​ത്തി​യ​ത്. ജോ​ര്‍​ജി​ന്‍റെ വീ​ട്ടി​ല്‍​നി​ന്നും ഏ​ക​ദേ​ശം 100മീ​റ്റ​ർ​ ദൂ​ര​ത്ത് ഇ​ട​യം സു​ഗ​ത​ന്‍ എ​ന്ന​യാ​ളു​ടെ റ​ബ്ബ​ർ ക​ട​യി​ലെ ഷ​ട്ട​ർ തു​റ​ന്ന് ഒ​ട്ടു​ക​റ​യും മോ​ഷ്ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.
ര​ണ്ട് ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ത​ടി​ക്കാ​ട് വ​ഞ്ചി​പ്പെ​ട്ടി​ക്ക് സ​മീ​പം ച​രു​വി​ള​പു​ത്ത​ൻ വീ​ട്ടി​ൽ നാ​സ​റി​ന്‍റെ വീ​ടി​ന് മു​ക​ളി​ൽ ഉ​ണ​ക്കാ​നി​ട്ടി​രു​ന്ന 350 റ​ബ്ബ​ർ ഷീ​റ്റു​ക​ൾ മോ​ഷ​ണം പോ​യി​രു​ന്നു. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് കു​രി​വി​ക്കോ​ണ​ത്ത് വീ​ടി​നോ​ട് ചേ​ര്‍​ന്ന ക​ട കു​ത്തി​ത്തു​റ​ന്ന് ക​വ​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. കാ​ല്‍​ല​ക്ഷ​ത്തോ​ളം രൂ​പ​യും സാ​ധ​ന​ങ്ങ​ങ്ങ​ളും മോ​ഷ്ടി​ച്ചി​രു​ന്നു. അ​റ​ക്ക​ലും സ​മാ​ന​മാ​യ രീ​തി​യി​ല്‍ മോ​ഷ​ണം ന​ട​ന്നു.
അ​തേ​സ​മ​യം അ​ഞ്ച​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ര​വ​ധി ക​വ​ര്‍​ച്ച​ക​ളും ക​വ​ര്‍​ച്ച ശ്ര​മ​ങ്ങ​ളും ന​ട​ക്കു​മ്പോ​ഴും ഒ​രു കേ​സി​ല്‍ പോ​ലും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സി​നു ക​ഴി​യാ​ത്ത​ത് ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഭീ​തി​യും ക​ടു​ത്ത പ്ര​തി​ഷേ​ധ​വും ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ട്. രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണമെ​ന്നും നി​രീ​ക്ഷ​ണം കൂ​ടു​ത​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണമെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഉ​ന്ന​ത പോ​ലീ​സ് അ​ധി​കാ​രി​ക​ള്‍​ക്ക് പ​രാ​തി ന​ല്‍​കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍

ദേ​ശീ​യ​പാ​ത: റോ​ഡ്
അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തും

കൊല്ലം: ദേ​ശീ​യ​പാ​താ 183, 183(എ)​യി​ലെ ശാ​സ്താം​കോ​ട്ട വി​ല്ലേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ഭ​ര​ണി​ക്കാ​വ് ജം​ഗ്ഷ​നി​ല്‍ നി​ന്നും ച​ക്കു​വ​ള്ളി, സി​നി​മാ​പ​റ​മ്പ്, ക​ട​പു​ഴ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ളു​ടെ 230 മീ​റ്റ​ര്‍ വീ​തം ദൂ​രം 24 മു​ത​ല്‍ കു​ന്ന​ത്തൂ​ര്‍ താ​ലൂ​ക്ക് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തും. ഹൈ​ക്കോ​ട​തി​ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.