ചാ​ത്ത​ന്നൂ​രി​ൽ പോ​ലീ​സി​ന് നേ​രേ ആ​ക്ര​മ​ണം; എ​സ്ഐ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്
Sunday, September 8, 2019 11:29 PM IST
ചാ​ത്ത​ന്നൂ​ർ: മ​ദ്യ​പ​സം​ഘം പോ​ലീ​സി​നെ​യും നാ​ട്ടു​കാ​രെ​യും ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. എ​സ്ഐ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പോ​ലീ​സു​കാ​ർ​ക്ക് ആ​ണ് പ​രി​ക്ക്. പോ​ലി​സ് വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ലും അ​ക്ര​മി​ക​ൾ ത​ക​ർ​ത്തു.
ചാ​ത്ത​ന്നൂ​ർ എ​സ്ഐ എ.​എ​സ് സ​രി​ൻ, എ.​എ​സ്ഐ മാ​രാ​യ സു​രേ​ഷ്ബാ​ബു, സു​രേ​ഷ്കു​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​ക്ര​മി​ക​ളാ​യ ഇ​ട​നാ​ട് കി​ഴ​ക്കേ​വി​ള​പു​ത്ത​ൻ വീ​ട്ടി​ൽ ബി​ജി (20), മ​ല​യാ​റ്റി​കോ​ണം കോ​ഷ്ണ​ക്കാ​വ് ലാ​ലു​ഭ​വ​നി​ൽ ന​ന്ദു(21), ഇ​ട​നാ​ട് ച​രു​വി​ള​വീ​ട്ടി​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ ഷൈ​ജു (22), ഷി​ജു (20) എ​ന്നി​വ​രെ​യാ​ണ് സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ച് പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ കാ​രം​കോ​ട് വ​രി​ഞ്ഞം സു​ന്ദ​രം മു​ക്കി​ന് സ​മീ​പ​ത്താ​യി​രു​ന്ന സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. അ​മി​ത​വേ​ഗ​ത്തി​ൽ ശീ​മാ​ട്ടി ഭാ​ഗ​ത്തു നി​ന്നും ബൈ​ക്കി​ൽ വ​ന്ന ഷൈ​ജു​വും ഷി​ജു​വും സു​ന്ദ​ര​മു​ക്കി​ലെ റോ​ഡ​രു​കി​ലു​ള​ള കൊ​ടി​മ​ര​ത്തി​ൽ ത​ട്ടി റോ​ഡി​ൽ മ​റി​ഞ്ഞു വീ​ണു.
ബൈ​ക്ക് വീ​ഴു​ന്ന​ത് ക​ണ്ട് വ​രി​ഞ്ഞം കോ​വി​ൽ ഭാ​ഗ​ത്തു നി​ന്നും വ​ന്ന ടെ​മ്പോ​വാ​ൻ ഡ്രൈ​വ​ർ അ​ഷ​റ​ഫ് ഇ​വ​രെ പി​ടി​ച്ചു​യ​ർ​ത്താ​ൻ ശ്ര​മി​ച്ചു. ഇ​തി​നി​ടെ ഇ​രു​വ​രും ഡ്രൈ​വ​റെ ആ​ക്ര​മി​ച്ചു. തു​ട​ർ​ന്ന് ഇ​ത് ചോ​ദ്യം ചെ​യ്ത നാ​ട്ടു​കാ​രെ​യും ആ​ക്ര​മി​ക്കു​ക​യും ന​ന്ദു​വി​നെ​യും ബി​ജി​യെ​യും വി​ളി​ച്ചു വ​രു​ത്തു​ക​യും ച​യ്തു.
ഇ​വ​ർ പ​രി​സ​ര വാ​സി​ക​ളെ അ​സ​ഭ്യം പ​റ​യു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു. നാ​ട്ടു​കാ​ർ ന​ൽ​കി​യ വി​വ​രം അ​നു​സ​രി​ച്ച് ചാ​ത്ത​ന്നൂ​ർ എ​സ് ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം എ​ത്തി. എ​ന്നാ​ൽ പോ​ലീ​സി​നു​നേ​രെ​യും ഇ​വ​ർ ആ​ക്ര​മ​ണം അ​ഴി​ച്ചു വി​ട്ടു. തു​ട​ർ​ന്ന് പാ​രി​പ്പ​ള്ളി മൊ​ബൈ​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. അ​ക്ര​മി​ക​ളെ ക​സ​സ്റ്റ​ഡി​യി​ൽ എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ പാ​രി​പ്പ​ള​ളി പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ലു​ക​ളും അ​ക്ര​മി​ക​ൾ ത​ക​ർ​ത്തു.
ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന ഷൈ​ജു​വി​ന് വീ​ഴ്ച​യി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. ഇ​യ്യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റു​ള​ള​വ​രെ ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​ക​ളെ ഇ​ന്ന് പ​ര​വൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.