ര​ണ്ട് കി​ലോ ക​ഞ്ചാ​വ് എ​ക്സൈ​സ് പി​ടി​കൂ​ടി; പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പെ​ട്ടു
Sunday, September 8, 2019 11:29 PM IST
കൊ​ട്ടാ​ര​ക്ക​ര : ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി കൊ​ട്ടാ​ര​ക്ക​ര എ​ക്സൈ​സ് റേ​ഞ്ച് ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ൽ വി​ല്പ​ന​യ്ക്കാ​യി എ​ത്തി​ച്ച ര​ണ്ട് കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി.
തി​രു​വ​ല്ല ഇ​ര​വി​പേ​രൂ​ർ ഓ​ത​റ വ​ഞ്ചി​ക്കാ​പു​ഴ വീ​ട്ടി​ൽ വി​നീ​ത്(20), ചെ​ങ്ങ​ന്നൂ​ർ വ​ഴാ​ർ​മം​ഗ​ലം ചെ​മ്പ​ക​ശേ​രി​ൽ വീ​ട്ടി​ൽ ഉ​ണ്ണി എ​ന്ന കി​ര​ൺ(22) എ​ന്നി​വ​ർ ഓ​ടി ര​ക്ഷ​പെ​ട്ടു. കൊ​ട്ടാ​ര​ക്ക​ര കെ​എ​സ്ആ​ർ​റ്റി​സി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് നി​ന്നു​മാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.
പ്ര​തി​ക​ൾ ഇ​രു​വ​രും മു​ൻ ക​ഞ്ചാ​വ് കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. ഓ​ണ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ൻ തോ​തി​ൽ ല​ഹ​രി വ​സ്തു​ക്ക​ൾ ക​ട​ത്തു​ന്നു​വെ​ന്ന ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ എ​ക്സൈ​സ് പ​രി​ശോ​ധ​ന ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു.
ത​മി​ഴ്നാ​ട്ടി​ലെ ക​മ്പ​ത്ത് നി​ന്നും ക​ഞ്ചാ​വ് വാ​ങ്ങി ബ​സി​ൽ കേ​ര​ള​ത്തി​ലെ​ത്തി​ച്ച് വി​ല്പ​ന ന​ട​ത്തു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ദി​ലീ​പ് കു​മാ​ർ എ​ൻ.​എ​സ്, നി​ർ​മ്മ​ല​ൻ ത​മ്പി, ഗ്രേ​ഡ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ര​മേ​ശ​ൻ, വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഗം​ഗ ബി, ​സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ശ്വ​ന്ത്.​എ​സ്.​സു​ന്ദ​രം, സു​ധീ​ഷ് എ​ന്നി​വ​ർ എ​ക്സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ കൊ​ട്ടാ​ര​ക്ക​ര കെ​എ​സ്ആ​ർ​റ്റി​സി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് നി​ന്നും പി​ടി കൂ​ടു​ന്ന ര​ണ്ടാ​മ​ത്തെ ക​ഞ്ചാ​വ് കേ​സാ​ണി​ത്.
പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഓ​ണ​ക്കാ​ല​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന കൊ​ട്ടാ​ര​ക്ക​ര എ​ക്സൈ​സ് ക​ൺ​ട്രോ​ൾ റൂ​മി​ന്‍റെ റെ​യ്ഡു​ക​ളി​ൽ ഈ ​ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ 10 ലി​റ്റ​ർ ചാ​രാ​യ​വും, എ​ട്ട് ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വും, 75 ലി​റ്റ​ർ കോ​ട, 85 കി​ലോ പാ​ൻ​മ​സാ​ല കൂ​ടാ​തെ പൊ​തു​സ്ഥ​ല​ത്തെ പു​ക​വ​ലി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കോ​ട്പ കേ​സു​ക​ളി​ലാ​യി 8000 രൂ​പ​യോ​ളം പി​ഴ ഇ​ന​ത്തി​ൽ ഈ​ടാ​ക്കി​യി​ട്ടു​ണ്ട്.