ഉ​പ്പു തൊ​ട്ട് ക​ർ​പ്പൂ​രം വ​രെ ഓ​ണ​ക്കി​റ്റു​മാ​യി ക​ലാ​വേ​ദി
Monday, September 9, 2019 11:46 PM IST
കൊ​ല്ലം: പ​ട്ട​ത്താ​നം ക​ലാ​വേ​ദി വ​നി​താ സ്വാ​ശ്ര​യ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ട്ട​ത്താ​നം മേ​ഖ​ല​യി​ലെ 225 കു​ടും​ബ​ങ്ങ​ൾ​ക്ക് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ന​ട​ത്തി. ഉ​പ്പു തൊ​ട്ട് ക​ർ​പ്പൂ​രം വ​രെ എ​ന്ന പേ​രി​ൽ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി ക​ലാ​വേ​ദി ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് ജ​യ​ൻ ഇ​ട​യ്ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
3000 രൂ​പ വി​ല​യു​ള്ള നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങി​യ​താ​ണ് ഓ​ണ​ക്കി​റ്റ്. മൂ​ന്ന് വ​ർ​ഷ​മാ​യി സ്വാ​ശ്ര​യ സം​ഘം ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു. ധ​ന്യ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 41 കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.
2020 ൽ 300 ​കു​ടും​ബ​ങ്ങ​ളാ​ണ് സം​ഘ​ത്തി​ന്‍റെ ല​ക്ഷ്യം. സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ് ല​തി​കാ ജോ​ർ​ജ് അ​ധ്യ​ക്ഷ​യാ​യി. ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി ര​വി​കു​മാ​ർ , സം​ഘം സെ​ക്ര​ട്ട​റി വീ​ണാ എ​സ് വി​ജ​യ​ൻ എന്നിവർ പ്രസംഗി​ച്ചു.