ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന
Monday, September 9, 2019 11:46 PM IST
കൊ​ല്ലം: ഓ​ണ​ക്കാ​ല​യ​ള​വി​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും മ​റ്റു​മാ​യി അ​മി​ത​ഭാ​രം ക​യ​റ്റി ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ ആ​ര്യ​ങ്കാ​വ് ചെ​ക്ക് പോ​സ്റ്റ് വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തി​നാ​ൽ ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി.
വാ​ഹ​ന​ങ്ങ​ൾ യ​ഥാ​വി​ധി പ​രി​ശോ​ധി​ക്കാ​തെ കൈ​ക്കൂ​ലി ന​ൽ​കി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി വി​ടു​ന്നു​യെ​ന്നു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ഉ​ത്ത​ര​വാ​യി​രു​ന്നു.
ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ജി​ല​ൻ​സ് ദ​ക്ഷി​ണ​മേ​ഖ​ല പോ​ലീ​സ് സൂ​പ്ര​ണ്ട് ആ​ർ. ജ​യ​ശ​ങ്ക​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം കൊ​ല്ലം വി​ജി​ല​ൻ​സ് ഡെ​പ്യു​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് കെ.​ആ​ശോ​ക് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.
പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സു​ധീ​ഷ് വി. ​പി., രാ​ജേ​ഷ്. ആ​ർ., വി​ജി​ല​ൻ​സ് എ​സ്ഐ അ​ജി​ത​ൻ, മോ​ഹ​ന​ൻ, എ. ​എ​സ്ഐ അ​നി​ൽ​കു​മാ​ർ, സ​ജീ​വ്, അ​ജ​യ​ൻ, രാ​ജേ​ന്ദ്ര​ൻ​പി​ള്ള, ശി​വ​രാ​മ​ൻ, ക​രു​നാ​ഗ​പ്പ​ള്ളി ലാ​ന്‍റ് അ​ക്വ​സി​ഷ​ൻ സ്പെ​ഷ​ൽ ത​ഹ​സീ​ൽ​ദാ​ർ സ​ജീ​വ്, എ.​ഇ അ​ജി​ത്, പി​ഡ​ബ്ലു​ഡി (റോ​ഡ്സ്) പു​ന​ലൂ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ​ആ​ര്യ​ങ്കാ​വ് ആ​ർ​റ്റി ഒ ​യു​ടെ​യും, എ​ക്സൈ​സി​ന്‍റേ​യും ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.45 മു​ത​ൽ ആ​ണ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ആ​ർ​റ്റി​ഒ​യു​ടെ ചെ​ക്ക് പോ​സ്റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ സ​മ​യം വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് സീ​ൽ ചെ​യ്തു​കൊ​ടു​ക്കു​ന്ന​ത് ഒ​രു സ്വ​കാ​ര്യ ഏ​ജ​ന്‍റ് ആ​ണെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചെ​ക്ക്പോ​സ്റ്റി​ലെ ഗ​വ. റി​ക്കാ​ർ​ഡാ​യ വെ​ഹി​ക്കി​ൾ മു​വ്മെ​ന്‍റ് ര​ജി​സ്റ്റ​റി​ൽ നി​ന്നും 5450രൂ​പ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന​ത് ക​ണ്ടെ​ടു​ത്തു.
സീ​ൽ ചെ​യ്തു​കൊ​ടു​ക്കു​ന്ന സ​മ​യ​ത്ത് വാ​ഹ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ ബു​ക്കി​ന് അ​ക​ത്തു​വ​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റു​ന്ന​താ​ണ് ഈ ​രൂ​പ​യെ​ന്ന് ക​ണ്ടെ​ത്തി. സീ​ൽ ചെ​യ്യു​ന്ന​തി​ലേ​ക്ക് വി​ജി​ല​ൻ​സ് ടീം ​എ​ത്തി​യ സ​മ​യം അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ജീ​വ​ന​ക്കാ​രു​ടെ ബു​ക്കു​ക​ൾ വാ​ങ്ങി പ​രി​ശോ​ധി​ച്ച സ​മ​യം എ​ല്ലാ ബു​ക്കി​ലും 100 ന്‍റേ​യും 50 ന്‍റേ​യും നോ​ട്ടു​ക​ൾ വ​ച്ചി​രി​ക്കു​ന്ന​താ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു.
ഇ​ത്ത​ര​ത്തി​ൽ അ​മി​ത​ഭാ​രം ക​യ​റ്റി വ​രു​ന്ന വാ​ഹ​ന​ത്തി​ൽ നി​ന്നും പ​ടി​പ്പ​ണം വാ​ങ്ങി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ക​യാ​ണ് പ​തി​വ്. ചെ​ക്ക്പോ​സ്റ്റി​ലെ കാ​ഷ്ബു​ക്കി​ലെ എ​ൻ​ട്രി​ക​ൾ പ​ല​തും തെ​റ്റാ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കാ​ഷ് ബു​ക്ക് ശ​രി​യാ​യ രീ​തി​യി​ൽ പ​രി​പാ​ലി​ച്ചു​കാ​ണു​ന്നി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ബോ​ധ്യ​പ്പെ​ട്ടു. പ​രി​ശോ​ധ​ന​യി​ല്ലാ​തെ ക​ട​ന്നു​പോ​യ അ​മി​ത​ഭാ​രം ക​യ​റ്റി വ​ന്ന വാ​ഹ​ന​ങ്ങ​ൾ വി​ജി​ല​ൻ​സ് ടീം ​പ​രി​ശോ​ധി​പ്പി​ച്ച് ഫൈ​ൻ ഈ​ടാ​ക്കി.
ആ​ർ​റ്റി​ഒ ഓ​ഫീ​സി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ അ​തേ സ​മ​യം ത​ന്നെ ആ​ര്യ​ങ്കാ​വി​ലു​ള്ള എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ലും വി​ജി​ല​ൻ​സി​ന്‍റെ മ​റ്റൊ​രു ടീം ​പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ടീം ​എ​ത്തു​ന്ന സ​മ​യം അ​വി​ടെ വാ​ഹ​ന​ങ്ങ​ൾ ഒ​ന്നും ത​ന്നെ പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​വ​ന്നി​രു​ന്ന സ​മ​യം ആ​റ് വാ​ഹ​ന​ങ്ങ​ൾ എ​ത്തി​യി​രു​ന്നു. ഇ​തി​ലെ ജീ​വ​ന​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​ക്കൂ​ലി ന​ൽ​കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.
ര​ണ്ട് ചെ​ക്ക് പോ​സ്റ്റി​ലേ​യും ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ഹ​ന​ങ്ങ​ൾ യ​ഥാ​വി​ഥി പ​രി​ശോ​ധി​ക്കാ​തെ പ​ടി​പ്പ​ണം പ​റ്റി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത് മൂ​ലം സ​ർ​ക്കാ​രി​ന് വ​ൻ സാ​മ്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​ക്കു​ന്ന​താ​യും, ഇ​തു​മൂ​ലം നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളും ക​ഞ്ചാ​വ് പോ​ലു​ള്ള ല​ഹ​രി വ​സ്തു​ക്ക​ളും സ്പി​രി​റ്റും മ​റ്റും കേ​ര​ള​ത്തി​ലേ​ക്ക് ഈ ​ഉ​ത്സ​വ കാ​ല​യ​ള​വി​ൽ എ​ത്തി​ച്ചേ​രു​ന്ന​തി​ന് ഇ​ട​യാ​ക്കു​മെ​ന്നും വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി അ​ശോ​ക് കു​മാ​ർ അ​റി​യി​ച്ചു.