ത​മ്മി​ൽ ക​ല​മ്പി​യും കൈ​യി​ട്ട് വാ​രി​യും അ​വ​ർ ഇ​ത്ത​വ​ണ​യും ഓ​ണ​സ​ദ്യ​യു​ണ്ടു
Tuesday, September 10, 2019 11:30 PM IST
ശാ​സ്താം​കോ​ട്ട: ത​മ്മി​ൽ ക​ല​മ്പി​യും കൈയി​ട്ടു​വാ​രി​യും അ​വ​ർ ഇ​ത്ത​വ​ണ​യും ഓ​ണ​സ​ദ്യ ഉ​ണ്ടു.

ശാ​സ്താം​കോ​ട്ട ക്ഷേ​ത്ര​ത്തി​ലെ വാ​ന​ര​ൻ​മാ​രാ​ണ് ഇ​ന്ന​ലെ ആ​വോ​ളം ഉ​ത്രാ​ട സ​ദ്യ ഉ​ണ്ട​ത്. ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​ദി​ക​ർ​മ്മ​ങ്ങ​ൾ ക​ഴി​ഞ്ഞ് പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് വാ​ന​ര​ഭോ​ജ​ന ശാ​ല​യി​ൽ സ​ദ്യ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. തൂ​ശ​നി​ല​യി​ൽ ആ​ദ്യം ഉ​പ്പേ​രി​യും ശ​ർ​ക്ക​ര പു​ര​ട്ടി​യ​തും പ​ഴ​വും വ​ച്ചു. പി​ന്നീ​ട് പ​ച്ച​ടി, കി​ച്ച​ടി, തോ​ര​ൻ, അ​വി​യ​ൽ, അ​ച്ചാ​റു​ക​ൾ, പ​ർ​പ്പി​ട​കം തു​ട​ങ്ങി​യ​വ വി​ള​മ്പി​യ​പ്പോ​ഴേ​ക്കും സ​മീ​പ​ത്തെ മ​തി​ലി​ലും മ​ര​ച്ചി​ല്ല​യി​ലും ഇ​രു​പ്പു​റ​പ്പി​ച്ച വാ​ന​ര​ൻ​മാ​ർ​ക്ക് ക്ഷ​മ ന​ശി​ച്ചു.
അ​വ​ർ ഇ​ല​യു​ടെ അ​ടു​ത്തേ​ക്ക് പാ​ഞ്ഞെ​ത്താ​ൻ ത​യാ​റെ​ടു​ത്തു. എ​ന്നാ​ൽ ക്ഷേ​ത്ര ജീ​വ​ന​ക്കാ​ർ ഇ​ത് ത​ട​ഞ്ഞു. പി​ന്നീ​ട് ചോ​റി​ട്ട് പ​രി​പ്പും സാ​മ്പാ​റും പു​ളി​ശേ​രി​യും ര​ണ്ട് ത​രം പാ​യ​സ​വും ഒ​ഴി​ച്ച് ക്ഷേ​ത്ര ജീ​വ​ന​ക്കാ​രും മ​റ്റു​ള്ള​വ​രും പി​ൻ​വാ​ങ്ങി​യ​തോ​ടെ വാ​ന​ര​പ്പ​ട സ​ദ്യ​ക്ക​ടു​ത്തേ​ക്ക് ഓ​ടി എ​ത്തു​ക​യാ​യി​രു​ന്നു.

സ്വ​ന്തം ഇ​ല​യി​ൽ നി​ന്ന് കൈ​യ്യി​ൽ കി​ട്ടി​യ​തൊ​ക്കെ വാ​രി​വ​ലി​ച്ച​ക​ത്താ​ക്കി​യ​വ​ർ മ​റ്റു​ള്ള​വ​രു​ടെ ഇ​ല​യി​ലും കൈ​വ​ച്ച​ത് ചെ​റി​യ കൈ​യ്യാ​ങ്ക​ളി​ക്കും കാ​ര​ണ​മാ​യി. ഏ​റെ വൈ​കാ​തെ ത​ന്നെ വാ​ന​ര​ഭോ​ജ​ന ശാ​ല യു​ദ്ധ​ഭു​മി​യ്ക്ക് സ​മാ​ന​മാ​യി.

പ്രാ​യ​മാ​യ​വ​രും ചെ​റി​യ കു​ഞ്ഞു​ങ്ങ​ളെ ഒ​ക്ക​ത്തെ​ടു​ത്തു വ​ന്ന​വ​രു​മെ​ല്ലാം സ​ദ്യ​യി​ൽ അ​ണി​നി​ര​ന്നു. മു​ൻ​പ് ക്ഷേ​ത്ര​ത്തി​ലെ വാ​ന​ര പ്ര​മാ​ണി​മാ​രാ​യ വാ​ലു​മു​റി​യ​ൻ, സാ​യി​പ്പ്, അ​ടു​രാ​ൻ തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു മ​റ്റു​ള്ള​വ​രെ നി​യ​ന്ത്രി​ച്ച് സ​ദ്യ ന​ട​ത്തി​യി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ അ​വ​രു​ടെ അ​ഭാ​വ​ത്തി​ൽ ഇ​പ്പോ​ഴ​ത്തെ പ്ര​മാ​ണി​മാ​രാ​യ രാ​ജു, തു​ള​സി, പു​ഷ്ക​ര​ൻ ആ​ൻ​ഡ്രൂ​സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ദ്യ ന​ട​ക്കു​ന്ന​ത് .

ഇ​ന്ന​ല​ത്തെ ഓ​ണ​സ​ദ്യ ന​ട​ത്തി​യ​ത് ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി മു​ൻ പ്ര​സി​ഡ​ന്‍റ് എം.​വി.​അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​രു​ടെ വ​ക​യാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഓ​ണ​നാ​ളു​ക​ളി​ലും ക്ഷേ​ത്ര​ത്തി​ലെ വാ​ന​ര​ൻ​മാ​ർ പ​ട്ടി​ണി കി​ട​ന്നി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ ഉ​ത്രാ​ട സ​ദ്യ ആ​രം​ഭി​ച്ച​ത്. ഇ​ന്ന് തി​രു​വോ​ണ സ​ദ്യ​യും ന​ട​ക്കും. വാ​ന​ര​ൻ​മാ​രു​ടെ സ​ദ്യ കാ​ണാ​ൻ നി​ര​വ​ധി പേ​ർ എ​ത്തി​യി​രു​ന്നു.