ത​ങ്ക​ശേരി ടൂ​റി​സം കേ​ന്ദ്ര​മാ​യി ഉ​യ​ര്‍​ത്താ​ന്‍ 5.5 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി: മ​ന്ത്രി
Tuesday, September 10, 2019 11:31 PM IST
കൊല്ലം: ത​ങ്ക​ശ്ശേ​രി​യെ ടൂ​റി​സം കേ​ന്ദ്ര​മാ​ക്കി ഉ​യ​ര്‍​ത്താ​ന്‍ അ​ഞ്ച​ര​ക്കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ഉ​ട​ന്‍ ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴി​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണം വാ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം കൊ​ല്ലം ബീ​ച്ചി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.
വാ​ഹ​ന​ങ്ങ​ള്‍ പോ​ലും ത​ങ്ക​ശേ​രി​യി​ല്‍ അ​ടു​ക്കാ​ന്‍ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലേ​ക്കാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. കൊ​ല്ലം ജി​ല്ല​യി​ലെ കാ​ഴ്ച​ക​ള്‍ കൂ​ടു​ത​ല്‍ ആ​സ്വാ​ദ്യ​മാ​ക്കു​ന്ന​തി​ന് ടൂ​റി​സം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. തെന്മ​ല ഇ​ക്കോ ടൂ​റി​സ​വും അ​ഷ്ട​മു​ടി കാ​യ​ലും ക​ണ്ടാ​സ്വ​ദി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കും. ര​ണ്ടു കോ​ടി​യു​ടെ ബോ​ട്ട് ഡി​റ്റിപി​സിക്ക് ​ഉ​ട​ന്‍ ല​ഭ്യാ​കും. ഇ​തി​ന്‍റെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു ക​ഴി​ഞ്ഞു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നന്മയു​ടെ​യും ഒ​ത്തൊ​രു​മ​യു​ടെ​യും ഓ​ണം നാ​ളു​ക​ള്‍ തി​രി​ച്ചു പി​ടി​ക്കാ​ന്‍ മ​ല​യാ​ളി​ക​ള്‍​ക്ക് സാ​ധി​ക്ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.
എം ​മു​കേ​ഷ് എം ​എ​ല്‍ എ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം ​നൗ​ഷാ​ദ് എംഎ​ല്‍എ, ​ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ് ദു​ല്‍ നാ​സ​ര്‍, ഡി​റ്റിപി​സി എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ എ​ക്‌​സ്. ഏ​ണ​സ്റ്റ്, എ ​കെ സ​വാ​ദ്, ഡിറ്റിപി​സി സെ​ക്ര​ട്ട​റി സി.​സ​ന്തോ​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസം ഗിച്ചു. തു​ട​ര്‍​ന്ന് ക​ര​ടി ക​ളി​യും അ​ഫ്‌​സ​ലി​ന്‍റെ ഗാ​ന​മേ​ള​യും വേ​ദി​യി​ല്‍ അ​ര​ങ്ങേ​റി.