കോ​വി​ൽ​ത്തോ​ട്ട​ത്ത്‌ ന​വീ​ക​ര​ണ ധ്യാ​ന​വും വ​ച​ന പ്ര​ഘോ​ഷ​ണ​വും
Sunday, September 15, 2019 12:52 AM IST
ച​വ​റ: കോ​വി​ൽ​ത്തോ​ട്ടം സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ദേ​വാ​ല​യ​ത്തി​ൽ ന​വീ​ക​ര​ണ ധ്യാ​ന​വും വ​ച​ന പ്ര​ഘോ​ഷ​ണ​വും ന​ട​ത്തു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ.​ആ​ബേ​ൽ ലൂ​ഷ്യ​സ് ,തി​രു​നാ​ൾ പ്ര​സി​ദേ​ന്തി ഡോ​ണ​ൽ അ​ലോ​ഷ്യ​സ്, കൈ​ക്കാ​ര​ൻ അ​ജി​കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ദേ​വാ​ല​യ​ത്തി​ലെ കൊ​ൺ​ഫ്രി​യ തി​രു​നാ​ളി​ന് മു​ന്നോ​ടി​യാ​യി​ട്ടാ​ണ് ധ്യാ​ന​ഗു​രു ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണത്തി​ലും സം​ഘ​ത്തി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ ന​വീ​ക​ര​ണ ധ്യാ​ന​വും വ​ച​ന പ്ര​ഘോ​ഷ​ണ​വും സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 17 മു​ത​ൽ 19 വ​രെ വൈ​കുന്നേരം 4.30 മു​ത​ൽ രാ​ത്രി 9.30 വ​രെ​യാ​ണ് സ​മ​യം. ധ്യാ​ന​ത്തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഇ​ട​വ​ക വി​കാ​രി അ​റി​യി​ച്ചു.